കോട്ടയം ∙ കെകെ റോഡിൽ മണർകാട് ഐരാറ്റുനട വളവിൽ സ്വകാര്യ ബസുമായി ഇടിച്ച് പിക്കപ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. 5 പേർക്ക് പരുക്ക്. ബസ് യാത്രക്കാരായ വെള്ളൂർ സ്വദേശി ജയിംസ് കുട്ടി (61), അമയന്നൂർ സ്വദേശി അനുരാജ് (26), വെള്ളൂർ സ്വദേശി ബിനു ജോൺ (49), കറുകച്ചാൽ സ്വദേശിനി സുസ്മിത (27), പിക്കപ് വാനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കെകെ റോഡിൽ മണർകാട് ഐരാറ്റുനട വളവിൽ സ്വകാര്യ ബസുമായി ഇടിച്ച് പിക്കപ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. 5 പേർക്ക് പരുക്ക്. ബസ് യാത്രക്കാരായ വെള്ളൂർ സ്വദേശി ജയിംസ് കുട്ടി (61), അമയന്നൂർ സ്വദേശി അനുരാജ് (26), വെള്ളൂർ സ്വദേശി ബിനു ജോൺ (49), കറുകച്ചാൽ സ്വദേശിനി സുസ്മിത (27), പിക്കപ് വാനിലെ ഡ്രൈവറുടെ സഹായി പൂവന്തുരുത്ത് സ്വദേശി സുരേഷ് (40) എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമല്ല. രാത്രി 9നാണ് അപകടം. കോട്ടയം ഭാഗത്തുനിന്നു പാമ്പാടിയിലേക്കു പോയ സെന്റ് മേരീസ് ബസ് പാലാ ഭാഗത്തുനിന്നു പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് ലോഡുമായി വന്ന വാനിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

ADVERTISEMENT

മണർകാട് പൊലീസും എത്തി. മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് വാൻ ഉയർത്തിയത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുന്നിൽപോയ കാർ പെട്ടെന്ന് നിർത്തിയതോടെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ബസ് ഡ്രൈവർ പൊലീസിന് മൊഴിനൽകി. ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.