കോട്ടയം∙ റേഷൻ വാങ്ങാനെത്തുന്നവർ ക്യൂ നിൽക്കണമെന്ന് ഉറപ്പിച്ചുവേണം വീട്ടിൽനിന്ന് ഇറങ്ങാൻ.ഇ പോസ് സെർവർ തകരാറിലായതോടെ ജില്ലയിലുടനീളം ഇന്നലെ വിതരണം മന്ദഗതിയിലായി. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിൽ ജനം പൊരിവെയിലിൽ ക്യൂ നിൽക്കേണ്ട അവസ്ഥയായി. കാഞ്ഞിരപ്പള്ളി താലൂക്കിൽ രാവിലെ 11 മുതൽ ഒടിപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ റേഷൻ വാങ്ങാനെത്തുന്നവർ ക്യൂ നിൽക്കണമെന്ന് ഉറപ്പിച്ചുവേണം വീട്ടിൽനിന്ന് ഇറങ്ങാൻ.ഇ പോസ് സെർവർ തകരാറിലായതോടെ ജില്ലയിലുടനീളം ഇന്നലെ വിതരണം മന്ദഗതിയിലായി. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിൽ  ജനം പൊരിവെയിലിൽ ക്യൂ നിൽക്കേണ്ട അവസ്ഥയായി. കാഞ്ഞിരപ്പള്ളി താലൂക്കിൽ രാവിലെ 11 മുതൽ ഒടിപി ഉപയോഗിച്ചാണ് വിതരണം നടത്തിയത്. പലരും ഫോൺ കൊണ്ടുവരാതിരുന്നതിനാൽ ഒടിപി ഉപയോഗിച്ചുള്ള വിതരണവും തടസ്സപ്പെട്ടു.പലർക്കും മടങ്ങേണ്ടി വന്നു.

ജില്ലയിലുടനീളം ദിവസങ്ങളായി യന്ത്രത്തകരാറാണ്. കഴിഞ്ഞ മാസം സെർവർ തകരാർ പരിഹരിക്കാനായി ആന്ധ്രപ്രദേശിൽ നിന്നു പ്രത്യേക സംഘം എത്തിയിരുന്നു. അതിനു ശേഷം ചെറിയ മാറ്റം ഉണ്ടായതൊഴിച്ചാൽ കാര്യമായ പുരോഗതിയില്ല. മുൻപ് റേഷൻ സാധനങ്ങൾക്ക് ഒപ്പം മണ്ണെണ്ണ വാങ്ങാൻ പ്രത്യേകം വിരലടയാളവും ഒടിപിയും നൽകണമായിരുന്നു. പിന്നീട് ഇവ ഒരുമിച്ചാക്കി. രാവിലെ റേഷൻ കട തുറന്നാൽ വിതരണക്കാരന് വിരലടയാളം രേഖപ്പെടുത്തി യന്ത്രം ഓൺ ചെയ്യാൻ കഴിയാത്ത സ്ഥിതിയും പല ദിവസങ്ങളിലുമുണ്ട്. ഒരു മണിക്കൂർ വരെ പണിപ്പെട്ടാണ് പലപ്പോഴും ഇതു സാധ്യമാക്കുന്നത്.വിതരണം ചെയ്യാനുള്ള റേഷൻ സ്റ്റോക്കുണ്ടെങ്കിലും മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കവേ യന്ത്രത്തകരാറു കാരണം പകുതിയോളം പേർക്കും വിതരണം നടത്താ‍നായില്ല.

ADVERTISEMENT