കോഴിക്കോട് ∙ കോവിഡ് കാരണം അടഞ്ഞു കിടന്ന സ്കൂൾ വിപണി വീണ്ടും സജീവമാകുന്നു. നവംബർ ഒന്നിനു സ്കൂൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ വ്യാപാരികൾ കഴിയുന്നത്ര പുതിയ സ്റ്റോക്കുമായി വിപണി സജീവമാക്കി. ഇത്തവണയും ചില പുതുമകൾ വിപണിയിലുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്ത ബാഗുകൾക്കാണു കുട്ടികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോവിഡ് കാരണം അടഞ്ഞു കിടന്ന സ്കൂൾ വിപണി വീണ്ടും സജീവമാകുന്നു. നവംബർ ഒന്നിനു സ്കൂൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ വ്യാപാരികൾ കഴിയുന്നത്ര പുതിയ സ്റ്റോക്കുമായി വിപണി സജീവമാക്കി. ഇത്തവണയും ചില പുതുമകൾ വിപണിയിലുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്ത ബാഗുകൾക്കാണു കുട്ടികളിൽ ഏറെപ്പേർക്കും താൽപര്യം. പതിവുപോലെ ഡോറ, സ്പൈഡർമാൻ തുടങ്ങിയ കഥാപാത്രങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബാഗ് അന്വേഷിച്ചാണു കൂടുതൽ കുട്ടികളെത്തുന്നതെന്നു വ്യാപാരികൾ പറഞ്ഞു.

കോളജ് വിദ്യാർഥികളിൽ ആൺകുട്ടികൾക്കു ഗോവൻ ചാർളി ബാഗ് എത്തിയിട്ടുണ്ട്. കൂടാതെ സൈഡ് ബാഗുകളും ഉണ്ട്. പെൺകുട്ടികളുടെ ബാഗുകളിലാണു വൈവിധ്യം. വിവിധ വർണങ്ങളിലുള്ള ബാഗ് പ്രത്യേകതരം തുണി ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. സ്കൂൾ കുട്ടികൾക്കായി മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു പെൻസിൽ ബോക്സ്, സ്നാക്സ് ബോക്സ്, വാട്ടർ ബോട്ടിൽ തുടങ്ങിയവ എത്തിയിട്ടുണ്ട്. കുട, റെയിൻ കോട്ട് എന്നിവ വിപണിയിൽ ഉണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്.

ADVERTISEMENT

ഇത്തവണ വില കാര്യമായൊന്നും കൂടിയിട്ടില്ലെന്നു വ്യാപാരികൾ പറഞ്ഞു. കൺസ്യൂമർഫെഡ് ഇത്തവണ സ്കൂൾ ബസാറുകൾ ആരംഭിച്ചിട്ടില്ല. എന്നാൽ ത്രിവേണി സ്റ്റോറുകളിൽ നോട്ട്ബുക്ക്, ബാഗ് തുടങ്ങിയവ ലഭ്യമാണ്. സ്കൂൾ, കോളജ് തുറക്കുന്നതുമായി ബന്ധപ്പെട്ടു വസ്ത്ര വിപണിയിലും ചെറിയ തിരക്കുണ്ട്.