കോഴിക്കോട്∙ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നു മലബാർ യാത്രക്കാരുടെ ദുരിതം തുടരുന്നു. യാത്രാക്ലേശത്തിനൊപ്പം മലബാറിലെ യാത്രക്കാർക്ക് ചെലവും ഇരട്ടിയാവുകയാണ്. കോവിഡിനു ശേഷം പാസഞ്ചർ പുനരാരംഭിക്കാത്തതിനു പുറമേ ജനശതാബ്ദി, വേണാട് ദീർഘദൂര ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതാണു ദുരിതം വർധിപ്പിക്കുന്നത്.പാസഞ്ചർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നു മലബാർ യാത്രക്കാരുടെ ദുരിതം തുടരുന്നു.  യാത്രാക്ലേശത്തിനൊപ്പം മലബാറിലെ യാത്രക്കാർക്ക് ചെലവും ഇരട്ടിയാവുകയാണ്. കോവിഡിനു ശേഷം പാസഞ്ചർ പുനരാരംഭിക്കാത്തതിനു പുറമേ ജനശതാബ്ദി, വേണാട് ദീർഘദൂര ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതാണു ദുരിതം വർധിപ്പിക്കുന്നത്.പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതോടെ ചെറിയ വരുമാനക്കാരായ സ്ഥിരം യാത്രക്കാർ  എക്സ്പ്രസ് ട്രെയിനുകളെയും ബസുകളെയും ആശ്രയിക്കേണ്ടി വരികയാണ്. എക്സ്പ്രസ് ട്രെയിനുകളുടെ അധിക നിരക്ക് കുറഞ്ഞ വരുമാനക്കാർക്കു താങ്ങാനാവുന്നില്ലെന്നു യാത്രക്കാർ പറയുന്നു. 

ജനശതാബ്ദി ഭാഗികമായി റദ്ദാക്കിയതോടെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ തലേദിവസം മാവേലി, മലബാർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളെ ആശ്രയിക്കണം. എന്നാൽ ഈ ട്രെയിനുകൾക്ക് ആഴ്ചകൾക്കു മുൻപു തന്നെ ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇവയുടെ ജനറൽ കോച്ച് മാത്രമാണ് ആശ്രയം. രാത്രി സമയങ്ങളിൽ ഈ കോച്ചിൽ കയറാൻ പോലും കഴിയാത്ത അത്രയും തിരക്കാണ്. ചില വണ്ടികൾ ഷൊർണൂർ വരെ മാത്രമാണു സർവീസ് നടത്തുന്നത്. 

ADVERTISEMENT

ഷൊർണൂർ വരെ എത്തിയാലും തുടർ യാത്രയ്ക്ക് ടാക്സിയെയോ സ്വകാര്യ ബസുകളെയോ ആശ്രയിക്കേണ്ടി വരുന്നതും അധിക ചെലവുണ്ടാക്കുന്നു.തിരുവനന്തപുരത്തേക്ക് അടക്കമുള്ള യാത്രക്കാർ തലേദിവസം ചെന്നു മുറിയെടുത്തു താമസിച്ചു തിരിച്ചു വരേണ്ടി വരുന്നതും പോക്കറ്റ് കാലിയാക്കുകയാണെന്നു യാത്രക്കാർ പറയുന്നു.