കുറ്റ്യാടി ∙ താലൂക്ക് ആശുപത്രിയിലെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താൻ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിക്കാത്തതും മറ്റു ജീവനക്കാരുടെ ഒഴിവുകൾ സംബന്ധിച്ചും എംഎൽഎ നിയമസഭയിൽ സബ്മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി ∙ താലൂക്ക് ആശുപത്രിയിലെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താൻ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിക്കാത്തതും മറ്റു ജീവനക്കാരുടെ ഒഴിവുകൾ സംബന്ധിച്ചും എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.ഈ സർക്കാരിന്റെ കാലത്ത് ആശുപത്രിയിൽ 2 സ്റ്റാഫ് നഴ്സ് തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്നും ആശുപത്രികളുടെ നിലവാരം അനുസരിച്ച് ആവശ്യമായി വരുന്ന അധിക തസ്തികകൾ ഘട്ടംഘട്ടമായി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നതായും മന്ത്രി അറിയിച്ചതായി എംഎൽഎ പറഞ്ഞു. 

നിലവിലുള്ള ജൂനിയർ കൺസൽറ്റന്റ് ഗൈനക്കോളജി ഡോക്ടറുടെ അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. എൻഎച്ച്എം മുഖേന ഗൈനക്കോളജിസ്റ്റിനെ ലഭ്യമാകുന്ന മുറയ്ക്ക് ആശുപത്രിയിൽ നിയമിക്കാൻ കഴിയുമോ എന്നു പരിശോധിക്കാൻ നിർദേശം നൽകിയിട്ടുള്ളതായും അറിയിച്ചു.ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാരി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. 

ADVERTISEMENT

സീനിയർ നഴ്സിങ് ഓഫിസറുടെ അനുവദിക്കപ്പെട്ട 4 തസ്തികളിൽ 3 പേർ ജോലി ചെയ്യുന്നുണ്ട്. ഒരാൾ വൊളന്ററി റിട്ടയർമെന്റ് എടുത്തു.ഈ ഒഴിവിലേക്കു സ്ഥാനക്കയറ്റം വഴി നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്സിങ് ഓഫിസറുടെ അനുവദിക്കപ്പെട്ട തസ്തികകൾ 16 ആണ്. ഇതിൽ 2 തസ്തികകൾ ഈ സർക്കാരിന്റെ കാലത്ത് പുതുതായി സൃഷ്ടിക്കപ്പെട്ടവയാണെന്നും മന്ത്രി അറിയിച്ചു.

ADVERTISEMENT