വടകര∙ പുതുപ്പണം ബ്രദേഴ്സ് സ്റ്റോപ്പിനു സമീപം വഴി അടയ്ക്കാൻ സ്ലാബുകൾ നീക്കി റെയിൽവേ. സമീപത്ത് സ്വകാര്യ വ്യക്തികളുടെ കുലയ്ക്കാറായ അൻപതോളം വാഴകൾ വെട്ടി നശിപ്പിക്കുകയും ചെയ്തതായി പരാതി. റെയിൽവേയുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഇവിടെ പാളം മുറിച്ചു കടന്ന് ദേശീയ പാതയിലേക്ക് എത്താനുള്ള ഏക വഴിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ പുതുപ്പണം ബ്രദേഴ്സ് സ്റ്റോപ്പിനു സമീപം വഴി അടയ്ക്കാൻ സ്ലാബുകൾ നീക്കി റെയിൽവേ. സമീപത്ത് സ്വകാര്യ വ്യക്തികളുടെ കുലയ്ക്കാറായ അൻപതോളം വാഴകൾ വെട്ടി നശിപ്പിക്കുകയും ചെയ്തതായി പരാതി. റെയിൽവേയുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു.

ഇവിടെ പാളം മുറിച്ചു കടന്ന് ദേശീയ പാതയിലേക്ക് എത്താനുള്ള ഏക വഴിയാണ് അടഞ്ഞത്. നേരത്തേ 2 തവണ ഇതിനുള്ള ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്  ഇരുമ്പ് വേലികൾ എടുത്തു മാറ്റുകയായിരുന്നു. സ്ലാബുകൾ നീക്കിയതു കൊണ്ട് ഓട മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുകയാണ്. 

ADVERTISEMENT

റെയിൽവേ ഡിആർഎം സന്ദർശിക്കുന്നന്റെ ഭാഗമായാണ് വാഴകളും മരങ്ങളും മുറിച്ചു മാറ്റിയത്. വർഷങ്ങളായി കൃഷി നടത്തുന്ന പറമ്പിലെ വാഴകളും മറ്റും റെയിൽവേ ട്രാക്കിൽ നിന്ന് ഏറെ അകലെയായിരുന്നു. എന്നിട്ടും വെട്ടി നിരത്തിയതിലാണ് പ്രതിഷേധം.

വഴിയടച്ച് റെയിൽവേ 
വടകര∙ അഴിയൂർ പഞ്ചായത്തിലെ മാഹി റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തെ വഴി റെയിൽവേ അടച്ചു. ഇതോടെ കക്കടവ്, കോട്ടാമല ഭാഗത്തുള്ളവർക്ക് സ്റ്റേഷൻ ഭാഗത്തേക്ക് കടക്കാൻ മാർഗമില്ലാതായി. ഈ ഭാഗത്തെ പടവുകൾ പൊളിച്ചു മാറ്റി. വിവരമറിഞ്ഞ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരനും തോട്ടത്തിലും നാട്ടുകാരും പണി നിർത്തണമെന്ന് അഭ്യർഥിച്ചെങ്കിലും റെയിൽവേ അധികൃതർ വഴങ്ങിയില്ല. വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ചിരുന്ന വഴിയാണിത്. ഇതിനു ബദലായി അടിപ്പാത പണിയണമെന്ന് നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും റെയിൽവേ നടപടിയെടുത്തിട്ടില്ല.