താമരശ്ശേരി∙ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അവധി ദിവസങ്ങളായതിനാൽ രാവിലെ മുതൽ ചുരത്തിൽ വാഹന ബാഹുല്യം മൂലം ഗതാഗതക്കുരുക്ക് നേരിട്ടിരുന്നു. പതിയെ ആണ് വാഹനങ്ങൾ നീങ്ങിയിരുന്നത്. പത്തരയോടെ വ്യൂ പോയന്റിന് സമീപം ചരക്കുവാഹനം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി ∙ താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്കിന് അൽപം ശമനം. അവധി ദിവസങ്ങളായതിനാൽ നിരവധിപ്പേരാണ് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചത്. രാവിലെ തന്നെ വാഹനപ്പെരുപ്പം മൂലം ഗതാഗത തടസ്സമുണ്ടായിരുന്നു. വളരെ പതുക്കെയാണ് വാഹനങ്ങൾ നീങ്ങിയിരുന്നത്. ഉച്ചയോടെ ചുരത്തിന് മുകളിൽ വ്യൂപോയിന്റിന് സമീപത്തായി ചരക്ക് വാഹനം കേടായതോടെ ഗതാഗത തടസ്സം രൂക്ഷമായി.

വൈകുന്നേരമായിട്ടും ചുരത്തിലെ ഗതാഗത തടസ്സം ഒഴിവായില്ല. ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് 14 കിലോമീറ്റർ ചുരം കയറുന്നത്. അവധി ദിവസങ്ങളിൽ ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. പെരുന്നാളും വിഷുവും അടുപ്പിച്ചു വന്നതും സ്കൂൾ പൂട്ടിയതുമെല്ലാം വയനാട്ടിലേക്ക് കൂടുതൽ അളുകൾ എത്താൻ കാരണമായി.

ADVERTISEMENT

എന്നാൽ അവധി ദിവസം കണക്കിലെടുത്ത് ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തയാറായില്ലെന്ന് യാത്രക്കാർ ആരോപണമുന്നയിക്കുന്നുണ്ട്. നാമമാത്രമായ പൊലീസുകാരാണ് ചുരത്തിലുണ്ടായിരുന്നത്. അവരെക്കൊണ്ട് ഗതാഗതം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.