എടക്കര ∙ പിതാവിന്റെ മരണം, തൊട്ടുപിന്നാലെ ഭർത്താവ് ഉപേക്ഷിച്ചും പോയി. ജനിച്ചുവളർന്ന നാട്ടിൽ ജീവിതം വഴിമുട്ടിയപ്പോൾ 3 പെൺമക്കളുമായി നാടുകാണി ചുരമിറങ്ങിയെത്തിയതാണ് വീട്ടമ്മ. എടക്കരയിലെ നാട്ടുകാർ അവരെ ചേർത്തുപിടിച്ചു. ഈ കുടുംബത്തിന് ഇപ്പോൾ സ്വന്തം വീടൊരുങ്ങുകയാണ്. വ്യവസായി കാരാടൻ സുലൈമാനാണ് വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ പിതാവിന്റെ മരണം, തൊട്ടുപിന്നാലെ ഭർത്താവ് ഉപേക്ഷിച്ചും പോയി. ജനിച്ചുവളർന്ന നാട്ടിൽ ജീവിതം വഴിമുട്ടിയപ്പോൾ 3 പെൺമക്കളുമായി നാടുകാണി ചുരമിറങ്ങിയെത്തിയതാണ് വീട്ടമ്മ. എടക്കരയിലെ നാട്ടുകാർ അവരെ ചേർത്തുപിടിച്ചു. ഈ കുടുംബത്തിന് ഇപ്പോൾ സ്വന്തം വീടൊരുങ്ങുകയാണ്. വ്യവസായി കാരാടൻ സുലൈമാനാണ് വീട് നിർമിക്കാൻ ഭൂമി നൽകിയത്. പാലേമാട് വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ കെ.ആർ.ഭാസ്കരൻ പിള്ള വീടിന്റെ കുറ്റിയടിക്കൽ കർമം നിർവഹിച്ചു.

വീട് നിർമാണത്തിന് അദ്ദേഹം 2 ലക്ഷം രൂപ നൽകി. മക്കൾക്ക് പഠിക്കാൻ പൂർണ സഹായം ‌‌നൽകാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ഗൂഡല്ലൂർ എല്ലമലയിൽ നിന്നു യാത്രതിരിക്കുമ്പോൾ മക്കളെ നല്ല നിലയി‍ൽ പഠിപ്പിക്കണമെന്നതായിരുന്നു പ്രധാന ലക്ഷ്യം. അവിടെ നിന്നാൽ ഇതിന് വലിയ ബുദ്ധിമുട്ടാണ്. മക്കളെ എടക്കരയിലെ സ്കൂളിൽ ചേർത്തു. വാടകവീട്ടിൽ താമസവും തുടങ്ങി. എന്നാൽ, കാര്യങ്ങൾ കരുതിയത് പോലെ നടന്നില്ല, നിരാശയോടെ നാട്ടിലേക്കുതന്നെ മടങ്ങേണ്ടിവന്നു. കുട്ടികളെ സ്കൂളിൽ കണാതായതോടെ അധികൃതർ അന്വേഷിച്ചു.

ADVERTISEMENT

കുട്ടികൾക്ക് ഭക്ഷണം നൽകാനും മറ്റു ചെലവുകൾക്കും വഴിയില്ലാഞ്ഞിട്ടാണ് ഇവർ മടങ്ങിയതെന്ന് അറിഞ്ഞു. ഇക്കാര്യം സ്കൂളിലെ പ്രധാനാധ്യാപികയെയും പിടിഎ, എസ്എംസി ഭാരവാഹികളെയും സാമൂഹിക പ്രവർത്തകരെയും അറിയിച്ചു. അവർ നൽകിയ പിന്തുണയിലാണ് കുടുംബത്തിന് സ്നേഹ ഭവനം ഒരുങ്ങുന്നത്. പഞ്ചായത്ത് അംഗം ലിസി തോമസ്, അമീർ ബെന്ന, സഅറത്ത് പുതുക്കുടി, വളപ്പൻ സിദ്ദീഖ്, നെച്ചോട്ടിൽ മുജീബ് തുടങ്ങിയവരാണ് മുന്നിട്ടിറങ്ങി പ്രവർത്തിച്ചത്.

കുറ്റിയടി കർമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ് അധ്യക്ഷത വഹിച്ചു. നിലമ്പൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ റസാഖ് എരഞ്ഞിക്കൽ, ഷാജി എടക്കര, കെ.റഷീദലി, ടി.ടി.നാസർ, അലി ബാവ കൊണ്ടേട്ടി, കപ്പ്രാട്ട് മണി എന്നിവർ പ്രസംഗിച്ചു. 3 മാസം കൊണ്ട് വീട് പണിത് നൽകാനാണ് ഉദ്ദേശിക്കുന്നത്.