താനൂർ ∙ കളരിപ്പടിയിലെ പാലപ്പുഴ കവര് പ്രതിഭാസം സമീപത്തെ അറബിക്കടലിലെ തിരമാലകളിലേക്കും വ്യാപിച്ചു. മേഖലയിൽ ആദ്യമായി കവര് പൂത്തത് നാട്ടിലെയും മറുനാട്ടിലെയും ആയിരങ്ങളെ ആകർഷിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കടൽത്തീരത്ത് പ്രതിഭാസം കണ്ടെത്തിയത്. ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് പടിഞ്ഞാറ് തിരമാലകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ ∙ കളരിപ്പടിയിലെ പാലപ്പുഴ കവര് പ്രതിഭാസം സമീപത്തെ അറബിക്കടലിലെ തിരമാലകളിലേക്കും വ്യാപിച്ചു. മേഖലയിൽ ആദ്യമായി കവര് പൂത്തത് നാട്ടിലെയും മറുനാട്ടിലെയും ആയിരങ്ങളെ ആകർഷിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കടൽത്തീരത്ത് പ്രതിഭാസം കണ്ടെത്തിയത്. ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് പടിഞ്ഞാറ് തിരമാലകൾ ആഞ്ഞടിക്കുമ്പോഴാണ് വെട്ടിത്തിളങ്ങുന്ന നീലനിറം പ്രത്യക്ഷമാകുന്നത്.

രാത്രി ഇരുട്ടിയാൽ മാത്രമാണ് നിറം മാറ്റം കാണാൻ പറ്റുക. പകൽ ഇത് വ്യക്തമല്ല. ഒട്ടുംപുറത്തെ അഴിമുഖം അറബിക്കടലും പൂരപ്പുഴയും കനോലി കനാലും ഒത്തുചേരുന്ന ത്രിവേണി സംഗമമാണ്. കനാലിൽ നിന്ന് പതിക്കുന്ന വെള്ളക്കെട്ടിലാണ് ഇതുവരെ കവര് കണ്ടത്.

ADVERTISEMENT

പുഴയിലെ വെള്ളം കടലിൽ പതിച്ചാണ് നിറം മാറ്റമെന്ന് അനുമാനിക്കുന്നു. കുളങ്ങളിലും മറ്റും പെരുകുന്ന അതിസൂക്ഷ്മ ചെടികളായ ആൽഗകൾ അതിവേഗം വളർന്ന് വികിരണം ചെയ്യുന്ന വെളിച്ചമാണ് നീലമയത്തോടെ ദൃശ്യമാകുന്നതെന്ന് വിദഗ്ധർ പറയുന്നു. താനൂരിന്റെ രാത്രികളെ ആഘോഷമാക്കി ഒട്ടുംപുറം കടൽത്തീരത്തേക്കും സന്ദർശകരുടെ പ്രവാഹം തുടങ്ങി.