ഡിഗ്രി പ്രവേശനം; ഏകജാലക റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം: തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം തുറക്കും. ഇക്കൊല്ലത്തെ പ്ലസ്‌ടു, വിഎച്ച്എസ്‌ഇ പരീക്ഷാ ഫലങ്ങൾ ബന്ധപ്പെട്ട ഡയറക്ടറേറ്റുകളിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. അപ്പോൾ അത് യൂണിവേഴ്സിറ്റി ഡേറ്റാ ബേസിലേക്ക് അപ്‌ലോഡ് ചെയ്യും....

ഡിഗ്രി പ്രവേശനം; ഏകജാലക റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം: തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം തുറക്കും. ഇക്കൊല്ലത്തെ പ്ലസ്‌ടു, വിഎച്ച്എസ്‌ഇ പരീക്ഷാ ഫലങ്ങൾ ബന്ധപ്പെട്ട ഡയറക്ടറേറ്റുകളിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. അപ്പോൾ അത് യൂണിവേഴ്സിറ്റി ഡേറ്റാ ബേസിലേക്ക് അപ്‌ലോഡ് ചെയ്യും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഗ്രി പ്രവേശനം; ഏകജാലക റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം: തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം തുറക്കും. ഇക്കൊല്ലത്തെ പ്ലസ്‌ടു, വിഎച്ച്എസ്‌ഇ പരീക്ഷാ ഫലങ്ങൾ ബന്ധപ്പെട്ട ഡയറക്ടറേറ്റുകളിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. അപ്പോൾ അത് യൂണിവേഴ്സിറ്റി ഡേറ്റാ ബേസിലേക്ക് അപ്‌ലോഡ് ചെയ്യും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഗ്രി പ്രവേശനം; ഏകജാലക റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം: തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ലിങ്ക് ഒരാഴ്ചയ്ക്കകം തുറക്കും. ഇക്കൊല്ലത്തെ പ്ലസ്‌ടു, വിഎച്ച്എസ്‌ഇ പരീക്ഷാ ഫലങ്ങൾ ബന്ധപ്പെട്ട ഡയറക്ടറേറ്റുകളിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. അപ്പോൾ അത് യൂണിവേഴ്സിറ്റി ഡേറ്റാ ബേസിലേക്ക് അപ്‌ലോഡ് ചെയ്യും. 

ബിരുദ പ്രവേശന ഓൺലൈൻ റജിസ്ട്രേഷൻ ഘട്ടത്തിൽ വിദ്യാർഥി ഹയർസെക്കൻഡറി റജിസ്റ്റർ നമ്പർ അപ്‌ലോഡ് ചെയ്താൽ ഗ്രേഡിങ് അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാൻ വേണ്ടിയാണിത്.300ൽപരം കോളജുകളിലായി ഒരു ലക്ഷത്തിലേറെ സീറ്റുകൾ ഉണ്ടെങ്കിലും കഴിഞ്ഞ വർഷം കാൽ ലക്ഷത്തിലേറെ വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തായിരുന്നു. സ്വാശ്രയ കോളജുകളിലാണ് സീറ്റുകൾ ഏറെയും കാലിയായത്.

ADVERTISEMENT

അധ്യാപകർ

എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ ഹിസ്റ്ററി (സീനിയർ), ഫിസിക്സ്‌, കെമിസ്ട്രി, കണക്ക്, ഇക്കണോമിക്സ്, കോമേഴ്‌സ് (എല്ലാം ജൂനിയർ) അധ്യാപക ഒഴിവുകളിൽ അഭിമുഖം നാളെ 10ന്. മമ്പാട് ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി  ജേണലിസം, സൈക്കോളജി, പാെളിറ്റിക്കൽ സയൻസ് (ജൂനിയർ) ഒഴിവുകളിൽ ഒന്നിന് 11ന് അഭിമുഖം നടത്തും. നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഇംഗ്ലിഷ്‌, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് വിഷയങ്ങളിൽ അധ്യാപ ഒഴിവുകളിൽ 30ന് 10ന്‌ അഭിമുഖം നടത്തും. മമ്പാട് മേപ്പാടം ജിഎൽ പി സ്കൂളിൽ അധ്യാപക ഒഴിവിൽ 30ന് 9.30ന് അഭിമുഖം നടത്തും.

ചുങ്കത്തറ പഞ്ചായത്ത് സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31 ന് 2ന്. മാമാങ്കര ഗവ. എൽപി സ്കൂളിൽ എച്ച്ടിവി, എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് 10.30ന്. പത്തപ്പിരിയം ജിഎംഎൽപി സ്‌കൂളിൽ നിലവിലുള്ള എൽപിഎസ്ടി, ജെഎൽടി അറബിക് തസ്തികകളിലേക്കുള്ള അഭിമുഖം 29ന് നടക്കും.ചളിപ്പാടം ജിഎൽപി സ്‌കൂളിൽ എൽപിഎസ്ടി തസ്തികയിലേക്കുള്ള അഭിമുഖം 29ന് ഉച്ചയ്ക്ക് 2ന്.

ചുങ്കത്തറ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് 10.30ന്.വണ്ടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, അറബിക്, സുവോളജി, മാത്‌സ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 30ന് 9.30ന്.

ADVERTISEMENT

ജെപിഎച്ച്എൻ

മൂത്തേടം പിഎച്ച്‌സിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവുണ്ട്. അഭിമുഖം 30ന് 10ന്

സ്പീച്ച് തെറപ്പിസ്റ്റ്

നിലമ്പൂർ ബിആർസിയുടെ വിവിധ കേന്ദ്രങ്ങളിൽ സ്പീച്ച് തെറപ്പിസ്റ്റുകളുടെ ഒഴിവുകളിലേക്ക് 30ന് വരെ അപേക്ഷ സ്വീകരിക്കും. brcnilambur@gmail.com.

ADVERTISEMENT

അധ്യാപകർ

തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ‌ എച്ച്എസ്ടി മലയാളം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്‌സ് ഒഴിവുകളിലേക്ക് 30ന് രാവിലെ 10.30നും യുപി പാർട് ടൈം ജൂനിയർ സംസ്കൃതം, അറബിക് ഒഴിവുകളിലേക്ക് ഉച്ചയ്ക്ക് 2.30നും അഭിമുഖം നടക്കും. പൊന്നാനി തെയ്യങ്ങാട് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന്. പൊന്നാനി വെള്ളീരി ജിഎൽപി സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10നു നടക്കും. താനൂർ കെ.പുരം ജിഎൽപി സ്കൂളിൽ  എൽപിഎസ്ടി, ജൂനിയർ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 30ന് 10.30ന്. താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്ടി ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, കണക്ക്, മലയാളം, ഹിന്ദി, അറബിക്, തുന്നൽ, മ്യൂസിക് ഒഴിവ്. അഭിമുഖം നാളെ  2ന്. യുപിഎസ്ടി, സംസ്കൃതം, ജൂനിയർ അറബിക്  അഭിമുഖം 30ന് 10ന്.

കരിങ്കപ്പാറ ജിയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, ഇരു വിഭാഗങ്ങളിലും അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 3നു 10ന്. പൊന്മുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ്ടി സീനിയർ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി ജൂനിയർ ബോട്ടണി, സുവോളജി, മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഒഴിവ്. അഭിമുഖം 30ന് 10ന്‌. മീനടത്തൂർ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, ബയോളജി, കണക്ക്, മ്യൂസിക്, വർക് എക്സിപീരിയൻസ്, യുപി, എൽപി അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം  30നു  10.30ന്. ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, ഹിന്ദി, ഉറുദു ഒഴിവ്. കൂടിക്കാഴ്ച 30നു 10ന്.കരിപ്പോൾ ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി അറബിക്, എച്ച്എസ്ടി ഇംഗ്ലിഷ്, ഹിന്ദി, മലയാളം, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, മാത്‍സ്, സോഷ്യൽ സയൻസ്, അറബിക് ഒഴിവ്. കൂടിക്കാഴ്ച 31ന്. 9496175140.

ഇരിമ്പിളിയം ജിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ, ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30നു 10ന്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇക്കണോമിക്സ്, സുവോളജി സീനിയർ ഒഴിവുകളിലേക്കുള്ള അഭിമുഖം 29ന് രാവിലെ 10ന്. വെന്നിയൂർ ജിഎംയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, എൽപി ഫുൾടൈം അറബിക്, യുപി ഫുൾടൈം അറബിക് ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 10ന്. വെന്നിയൂർ കപ്രാട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി, അറബിക് അധ്യാപക ഒഴിവുകളിലേക്കുള്ള    അഭിമുഖം 31ന് 10.30ന്.പറമ്പിൽപീടിക ജിഎൽപി സ്കൂളിൽ എൽപിഎസ്‌ടി, അറബിക് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 31നു 10ന്. ചേളാരി ജിവിഎച്ച്എസ്എസ് വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 31നു 10.30ന്. 9605332214.

സ്റ്റാഫ് നഴ്സ്

തൃക്കണാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. അഭിമുഖം ജൂൺ 2ന് 10.30ന്. 04094 2687505.

കെയർടേക്കർ, വാർഡൻ 

താനൂർ. ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പിഇടി കം വാർഡൻ, കെയർടേക്കർ  ഒഴിവ്. അഭിമുഖം 30നു 11ന്.

കിസാൻ സമ്മാൻ നിധി ക്യാംപ് 31ന്

വെളിയങ്കോട് ∙ പഞ്ചായത്ത് പരിധിയിൽ വരുന്ന പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 31ന് തപാൽ വകുപ്പുമായി ചേർന്ന് പഞ്ചായത്ത് ഓഫിസിൽ ക്യാംപ് നടത്തുന്നു. ഗുണഭോക്താക്കൾ നേരിട്ടെത്തണം.

ഐഇഎൽടിഎസ് / പിടിഇ / ഒഇടി /ടോഫൽ: വെബിനാർ ഇന്ന്

ഐഇഎൽടിഎസ് / പിടിഇ / ഒഇടി / ടോഫൽ പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കായി സാന്റാമോണിക്ക അക്കാദമി മലയാള മനോരമയുമായി സഹകരിച്ച് ഇന്നു സൗജന്യ വെബിനാർ നടത്തുന്നു. സമയം രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ. തുടക്കത്തിൽ ഡോ. അലക്സാണ്ടർ ജേക്കബിന്റെ പ്രത്യേക സെഷനുണ്ടായിരിക്കും. തുടർന്ന് അംഗീകൃത പരിശീലകർ ‌‌ഐഇഎൽടിഎസ് റീഡിങ്, റൈറ്റിങ് (ടാസ്ക് 2), സ്‍പീക്കിങ് മൊഡ്യൂളുകൾ സമഗ്രമായി വിശദീകരിക്കും. എല്ലാ മൊഡ്യൂളുകളിലും 7+ ബാൻഡ് സ്കോറിനുവേണ്ട മുന്നൊരുക്കങ്ങളും ടിപ്സും പരിചയപ്പെടുത്തും. നഴ്സുമാർ ഉൾപ്പെടെയുള്ള ഹെൽത്ത്കെയർ പ്രഫഷനലുകൾ ഒഇടി തയാറെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുറഞ്ഞ സമയത്തിനകം പിയേഴ്‌സൺ ടെസ്റ്റ് ഓഫ് ഇംഗ്ലിഷിനു (പിടിഇ) തയാറെടുക്കേണ്ടവിധം, ടോഫൽ പരീക്ഷയുടെ 4 മൊഡ്യൂളുകൾ എന്നിവയും ചർച്ച ചെയ്യും. സംശയദൂരീകരണത്തിനും അവസരമുണ്ട്. റജിസ്ട്രേഷന് academy.santamonicaedu.in, www.santamonicaedu.in. ഫോൺ: 80860 76999, 0484 4150999.