നിലമ്പൂർ തേക്കിന്റെ തലയെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദ് കാതലുള്ള ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആര്യാടൻ മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. പതിറ്റാണ്ടുകളോളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ നിർണയിക്കുന്നതിൽ മുഖ്യ

നിലമ്പൂർ തേക്കിന്റെ തലയെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദ് കാതലുള്ള ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആര്യാടൻ മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. പതിറ്റാണ്ടുകളോളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ നിർണയിക്കുന്നതിൽ മുഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ തേക്കിന്റെ തലയെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദ് കാതലുള്ള ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആര്യാടൻ മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. പതിറ്റാണ്ടുകളോളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ നിർണയിക്കുന്നതിൽ മുഖ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ തേക്കിന്റെ തലയെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദ് കാതലുള്ള ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആര്യാടൻ മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. പതിറ്റാണ്ടുകളോളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഭരണാധികാരിയെന്ന നിലയിൽ പല വകുപ്പുകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തി. രാഷ്ട്രീയ മഹാവൃക്ഷമായി പടർന്നു പന്തലിച്ച ആര്യാടൻ മുഹമ്മദിന്റെ വേരുകൾ പക്ഷേ, മലബാറിലായിരുന്നു. അണികളുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്കയായിരുന്ന’ അദ്ദേഹം മലബാർ കോൺഗ്രസിലെ കിരീടംവയ്ക്കാത്ത സുൽത്താനായിരുന്നു; പതിറ്റാണ്ടുകളോളം.

ഗ്രൂപ്പിന്റെ അനിഷേധ്യ നേതാവായിരിക്കുമ്പോഴും പാർട്ടി നിയമനങ്ങളിൽ മെറിറ്റ് കൂടി നോക്കുന്നതിൽ അദ്ദേഹം കാണിച്ച കണിശത പിന്നീടു പലതവണ പാർട്ടിയിൽ ചർച്ചയായി. പ്രതിസന്ധികളിൽനിന്ന് ഊർജം സംഭരിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി കോൺഗ്രസിന് ഏറ്റവും ആവശ്യമായ സമയം കൂടിയാണിത്. ആ വിടവു നികത്തുക എളുപ്പമല്ലെന്നു പാർട്ടിയും തിരിച്ചറിഞ്ഞ വർഷം കൂടിയാണു കടന്നുപോകുന്നത്.

ADVERTISEMENT

ചരടുപൊട്ടാത്ത ‘രക്തബന്ധം’

പ്രവർത്തകരുമായി ആര്യാടനുണ്ടായിരുന്ന ഊഷ്മള ബന്ധത്തിന്റെ ഒരുപാട് കഥകൾ  ദീർഘകാലം അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.ഗോപിനാഥനു പറയാനുണ്ട്. ചോക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്ന എം.കെ.ചെന്താമരാക്ഷനു രക്തം നൽകിയത് അത്തരം സംഭവങ്ങളിലൊന്നാണ്.  ആര്യാടൻ എംഎൽഎയായിരുന്ന കാലം.തിരുവനന്തപുരത്തുനിന്ന് രാവിലെ തിരൂരിൽ ട്രെയിനിറങ്ങി മലപ്പുറത്തു ഡിസിസി ഓഫിസിൽ കയറി വീട്ടിൽ എത്തിയപ്പോൾ ഉച്ചയായി.  വാഹനാപകടത്തിൽ പരുക്കേറ്റ  ചെന്താമരാക്ഷനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെന്ന് വിവരം കിട്ടിയത് അപ്പോഴാണ്. വസ്ത്രം മാറി ആര്യാടൻ ഉടനെ കോഴിക്കോടിനു പുറപ്പെട്ടു.

ADVERTISEMENT

ഗോപിനാഥിനെയും ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും പാർട്ടി ഭാരവാഹിയുമായ മുളന്തല രാമനെയും ഒപ്പം കൂട്ടി. മെഡിക്കൽ കോളജിലെത്തി സൂപ്രണ്ടിനെ കണ്ടു ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണം ചെയ്തു.  ഉടനെ രക്തം കൊടുക്കണം. ഡോക്ടർ പറഞ്ഞിട്ടും രക്തം കിട്ടാൻ താമസം നേരിട്ടു.  ആര്യാടൻ ക്ഷുഭിതനായി നേരെ ബ്ലഡ് ബാങ്കിലെത്തി. കിടക്കയിൽകിടന്നു. വേഗം തന്റെ രക്തമെടുക്കാൻ ആവശ്യപ്പെട്ടു. തുടർന്നു 2 കുപ്പി  കൂടി രക്തം വേണ്ടി വന്നു. ചെന്താമരാക്ഷൻ അപകടനില തരണം ചെയ്ത് അർധരാത്രിക്കു ശേഷമാണ് മെഡിക്കൽ കോളജിൽനിന്നു നിലമ്പൂർക്ക് ആര്യാടൻ മടങ്ങിയത്.

ചികിത്സയ്ക്ക് മന്ത്രിവാഹനം

ADVERTISEMENT

ചികിത്സയ്ക്കു മന്ത്രിയുടെ ഔദ്യോഗികാറിൽ യാത്ര. വിശ്രമം മന്ത്രിമന്ദിരത്തിൽ! ഹൃദ്രോഗം ബാധിച്ചപ്പോൾ ആര്യാടൻ ഇടപെട്ടു വിദഗ്ധ ചികിത്സ ലഭ്യമാക്കിയതു ചാലിയാർ പഞ്ചായത്തിലെ വി.സി.ജോർജിന് ഒരിക്കലും മറക്കാൻ കഴിയില്ല. 2005ൽ ആര്യാടൻ വൈദ്യുതി മന്ത്രിയായിരിക്കെയാണു സംഭവം. നെഞ്ചുവേദനയെത്തുടർന്നു ജോർജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധമനിയിൽ ബ്ലോക്ക് ഉണ്ടെന്നു ഡോക്ടർ അറിയിച്ചു.  വിവരം അറിഞ്ഞ് ആര്യാടൻ ആശുപത്രിയിലെത്തി. ചികിത്സയിൽ അദ്ദേഹത്തിന് അത്ര മതിപ്പ് തോന്നിയില്ല. ഡിസ്ചാർജ് വാങ്ങി ട്രെയിനിനു തിരുവനന്തപുരത്ത് എത്താൻ നിർദേശിച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഭാര്യ, ബന്ധു എന്നിവർക്കൊപ്പം പിറ്റേന്നു രാവിലെ സെൻട്രൽ സ്റ്റേഷനിലെത്തിയപ്പാേൾ മന്ത്രിയുടെ വാഹനം കാത്തുകിടപ്പുണ്ടായിരുന്നു.  ഔദ്യോഗിക വസതിയിലെത്തി കുളിച്ചു ഫ്രഷായി പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്നു മന്ത്രിയുടെ കാറിൽ മെഡിക്കൽ കോളജിലേക്ക്. വകുപ്പുമേധാവിയെ വിളിച്ച് ആര്യാടൻ വിവരം പറഞ്ഞിരുന്നു. പരിശോധനകൾക്കു ശേഷം ആൻജിയോപ്ലാസ്റ്റി നിർദ്ദേശിച്ചു. 75,000 രൂപ അടയ്ക്കണം. പണം കരുതിയിട്ടുണ്ടായിരുന്നില്ല. ആര്യാടൻ കൊടുത്തുവിട്ടു. ഡിസ്ചാർജ് ചെയ്ത ശേഷം മന്ത്രിവസതിയിൽ 10 ദിവസം വിശ്രമിച്ച ശേഷമാണു നാട്ടിലേക്കു പറഞ്ഞയച്ചത്. ഒരാഴ്ച കഴിഞ്ഞു വിവരം അന്വേഷിച്ചു വീട്ടിൽ ആര്യാടൻ വന്നത് ജോർജ് ഓർക്കുന്നു. അന്ന് എടുത്ത ഫാേട്ടാേ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

8 കി.മീ.കേബിൾ; മൂപ്പനു കണക്‌ഷൻ

ആദിവാസികൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ആര്യാടൻ എന്നും പ്രത്യേക പരിഗണ നൽകിയിരുന്നതായി ചാലിയാർ പാലക്കയം കോളനി മൂപ്പൻ കൃഷ്ണൻകുട്ടിയും ഭാര്യ കല്യാണിയും പറയുന്നു. അദ്ദേഹത്തിൽനിന്നു ലഭിച്ച സഹായങ്ങൾ വിവരിച്ചാൽ ഇരുവർക്കും തീരില്ല.  പന്തീരായിരം ഏക്കർ ഉൾവനത്തിലാണ് കോളനി. അങ്ങാടിപ്പുറം സ്വദേശിനിയാണു കല്യാണി .1983–ൽ കോളനിയിലെ ബാലവാടി അധ്യാപികയുടെ ഒഴിവിൽ കല്യാണി അപേക്ഷ നൽകി. മാസം 100 രൂപയാണു വേതനം. തുച്ഛമായ ശമ്പളത്തിന് അങ്ങാടിപ്പുറത്തുനിന്ന് പാലക്കയത്തു വന്നു ജോലി ചെയ്യുമാേ എന്ന് അധികൃതർക്ക് സംശയം. അവസരം നിഷേധിച്ചു. നിലമ്പൂർ മണലോടിയിലെ ബന്ധുവുമൊത്തു കല്യാണി ആര്യാടനെ ചെന്നു കണ്ടു. ബന്ധുവിന്റെ മേൽവിലാസത്തിൽ അപേക്ഷിക്കാൻ ആര്യാടൻ പറഞ്ഞു. ജോലി കിട്ടുകയും ചെയ്തു. ഈ സഹായമാണു കൃഷ്ണൻകുട്ടിയുമായി പരിചയപ്പെടാനും വിവാഹത്തിലും കലാശിച്ചത്. 

അക്കാലത്തു നായനാർ മന്ത്രിസഭയിൽ ആര്യാടൻ തൊഴിൽ, വനംമന്ത്രിയാണ്.  പാലക്കയം, വാണിയമ്പുഴ, പുഞ്ചക്കൊല്ലി റബർത്തോട്ടങ്ങൾ വനം വകുപ്പിന്റേതായിരുന്നു. ആദിവാസികൾക്കു തൊഴിൽ ലഭ്യമാക്കാൻ ആര്യാടൻ ഇടപെട്ടു തോട്ടങ്ങൾ പ്ലാന്റേഷൻ കോർപറേഷന്റ കീഴിൽ കൊണ്ടുവന്നു. കൃഷ്ണൻകുട്ടിക്ക് ഉൾപ്പെടെ ജോലി നൽകി. കൃഷ്ണൻകുട്ടിയെ ഐഎൻടിയുസിയുടെ ഭാരവാഹിയാക്കി. ടെലിഫോൺ ലൈൻ ഇടിവണ്ണ വരെ മാത്രം. ആര്യാടൻ ശുപാർശ ചെയ്ത്, 8 കിലോമീറ്റർ ദൂരം ഭൂമിക്കടിയിലൂടെ കേബിൾ വലിച്ചു കൃഷ്ണൻകുട്ടിക്കു വീട്ടിൽ ഫോൺ കണക്‌ഷൻ നൽകി.  കോളനിയിലെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കാൻ വേറെ വഴിയില്ലെന്ന് ആര്യാടൻ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉൾപ്പെടെ കോളനിയിലെ എന്തു കാര്യം പറഞ്ഞാലും ആര്യാടൻ സാധിച്ചുതന്നിട്ടുണ്ടെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.