തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ ബാങ്ക് കൊള്ള നടന്നിട്ട് 16 വർഷം പിന്നിട്ടപ്പോഴേക്കും സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് ശാഖ പ്രവർത്തിച്ചിരുന്ന കെട്ടിട പ്രദേശം പൂ‍ർണമായും റോഡ്. 2008 ജനുവരി 1ന് പത്രങ്ങൾ പുറത്തിറങ്ങിയത് ഇന്ത്യയിലെ ഏറ്റവും വലിയ ആ ബാങ്ക് കൊള്ളയുടെ വാർത്തയുമായാണ്. ആ നിലയ്ക്ക് ആ വാർത്താ ദിനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ ബാങ്ക് കൊള്ള നടന്നിട്ട് 16 വർഷം പിന്നിട്ടപ്പോഴേക്കും സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് ശാഖ പ്രവർത്തിച്ചിരുന്ന കെട്ടിട പ്രദേശം പൂ‍ർണമായും റോഡ്. 2008 ജനുവരി 1ന് പത്രങ്ങൾ പുറത്തിറങ്ങിയത് ഇന്ത്യയിലെ ഏറ്റവും വലിയ ആ ബാങ്ക് കൊള്ളയുടെ വാർത്തയുമായാണ്. 

ആ നിലയ്ക്ക് ആ വാർത്താ ദിനത്തിന്റെ വാർഷികമാണിന്ന്. 2007 ഡിസംബർ 31ന് ആണ് ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട വിവരം പുറത്തറി‍ഞ്ഞത്.  ഇടിമുഴിക്കലിൽ 1.25 കിലോമീറ്ററിൽ എൻഎച്ച് പുതിയ സ്ഥലത്ത് നിർമിച്ചതിനെ തുടർന്ന് സമീപ കാലത്ത് ബാങ്ക് ശാഖ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയായാരുന്നു. 

ADVERTISEMENT

ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും പൊളിച്ച് അതുവഴി റോഡ് നിർമിച്ചു.  മോഷ്ടാക്കൾ സ്ലാബ് തുരന്ന് ബാങ്ക് സ്ട്രോങ് റൂമിൽ പ്രവേശിക്കാൻ വിനിയോഗിച്ച ഹോട്ടലും ഇന്നില്ല. ആ ഭാഗം ഉൾപ്പെടെയാണ് പിൽക്കാലത്ത് റോഡാക്കിയത്.  9 കോടി‍യിൽപരം രൂപയുടെ സ്വർണവും 24 ലക്ഷത്തിൽപരം രൂപയുമാണ് മോഷണം പോയത്. തൊണ്ടി മുതലുകൾ മിക്കവാറും പിന്നീട് പൊലീസ് പിടിച്ചെടുത്തു. 

പ്രതികളായ ജോസഫ്, ഷിബു, രാധാകൃഷ്ണൻ, കനകേശ്വരി എന്നിവരെ അക്കാലത്ത് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ശിക്ഷിക്കുകയും ചെയ്തു. ശിക്ഷാ കാലാവധിയും ഇതിനകം പൂർത്തിയായി. മോഷ്ടാക്കൾ എല്ലാ തുമ്പും നശിപ്പിച്ചിട്ടും സമർഥമായി തെളിവുകൾ ശേഖരിച്ച് കേസ് തെളിയിക്കുകയായിരുന്നു.