എടക്കര ∙ മലയോര മേഖലയിലെ കർഷകർ അനുഭവിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. ഉച്ചക്കുളം ആദിവാസി കോളനി, കാരക്കോട്, നരിവാലമുണ്ട, ചുങ്കത്തറ, മുണ്ടേരി ഫാം, ഞെട്ടിക്കുളം, തണ്ണിക്കടവ്, എരുമമുണ്ട, എടക്കര ടൗൺ എന്നിവിടങ്ങളിലും മൂത്തേടം ഫാത്തിമ കോളജിലും എത്തി വോട്ടഭ്യർഥിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, പി.മോഹനൻ, എ.ടി.റജി, വി.കെ. ഷാനവാസ്, കെ.വിനയരാജൻ, പി.എം. ബഷീർ, കെ. മനോജ്, എം. മുജീബ് റഹ്മാൻ, പി.സി.നാഗൻ, എം.ടി. അലി, പി.ഷംസീർ, പി.ടി.ഉഷ, കെ.ടി.വർഗീസ്, പി.ടി. യോഹന്നാൻ, പി.സഹീർ, പി.വി.രാജു, പി.കെ.ജിഷ്ണു, പി മുസ്തഫ എന്നിവരും കൂടെയുണ്ടായിരുന്നു.

ADVERTISEMENT

∙ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ തൊഴിലിടങ്ങളിൽ ജാതി, മത, വർഗ വിവേചനം നേരിടേണ്ടിവരുമെന്ന് വയനാട് മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി ആനി രാജ പറഞ്ഞു. അത്തരം അവസ്ഥ ഉണ്ടാവാതിരിക്കാൻ ബിജെപി അധികാരത്തിൽ വരുന്നത് തടയണമെന്ന് അമരമ്പലം പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിച്ച് അവർ പറഞ്ഞു. പന്നിക്കുളം, മാമ്പാെയിൽ, പൂക്കോട്ടുംപാടം സ്വകാര്യ വസ്ത്രനിർമാണ യൂണിറ്റ്, ഹരിതകർമ സേനയുടെ മിനി മെറ്റീരിയൽ കലക്‌ഷൻ സെന്റർ എന്നിവിടങ്ങൾ സന്ദർശിച്ചു.

സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എം.ബഷീർ, വി.കെ.അനന്തകൃഷ്ണൻ, കുന്നുമ്മൽ ഹരിദാസൻ, പി. ശിവാത്മജൻ, പരുന്തൻ നൗഷാദ്, എം.എ.വിറ്റാജ്, കെ.രാജ്‌മോഹൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

എൽഡിഎഫ് കൺവൻഷൻ 
∙ വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കാളികാവിൽ എൽഡിഎഫ് പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു. സിപിഎം വണ്ടൂർ ഏരിയ സെക്രട്ടറി വി.മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. മികച്ച അങ്കണവാടി വർക്കർക്കുള്ള പുരസ്കാരം ലഭിച്ച മൂച്ചിക്കൽ അങ്കണവാടിയിലെ റംലത്ത്, കല്ലംക്കുന്ന് അങ്കണവാടിയിലെ ഖമറുന്നീസ എന്നിവരെ സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷൻ അനുമോദിച്ചു.

ടി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.പ്രഭാകരൻ, ജെ.ക്ലീറ്റസ്, വി. അർജുനൻ, ഫൈസൽ കൊല്ലാരൻ, എൻ.നൗഷാദ്, കെ.രാമചന്ദ്രൻ, കെ. സുധീഷ്, അപ്പച്ചൻ അടയ്ക്കാകുണ്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.അബ്ദുറഹിമാൻ (ചെയ.), ഫൈസൽ കൊല്ലാരൻ (കൺ.).