മുംബൈ ∙ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുടെ എണ്ണത്തിൽ കുതിപ്പ്. മുൻവർഷത്തേക്കാൾ കൂടുതൽ കേസുകൾ 2022ലെ 8 മാസത്തിനുള്ളിൽ തന്നെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളികൾ നൂതന സാങ്കേതികവിദ്യകളുമായി പതിയിരിക്കുന്നതിനാൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നു മുംബൈ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുടെ എണ്ണത്തിൽ കുതിപ്പ്. മുൻവർഷത്തേക്കാൾ കൂടുതൽ കേസുകൾ 2022ലെ 8 മാസത്തിനുള്ളിൽ തന്നെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളികൾ നൂതന സാങ്കേതികവിദ്യകളുമായി പതിയിരിക്കുന്നതിനാൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നു മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി. 2021ൽ ഇത്തരത്തിലുള്ള 54 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 61 കേസുകൾ ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ 52 കേസുകളിൽ 30 എണ്ണത്തിൽ നിന്നായി 52 പ്രതികളെ പിടികൂടിയിരുന്നു. ഈ വർഷത്തെ 61 കേസുകളിൽ 14 എണ്ണത്തിൽ മാത്രമാണ് പ്രതികളെ പിടികൂടാനായത്. 23 പേരെ അറസ്റ്റ് ചെയ്തു.

ADVERTISEMENT

പിന്നിൽ വമ്പൻ റാക്കറ്റുകൾ

സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് കുറ്റവാളിസംഘങ്ങൾ പ്രവർത്തിക്കുന്നത്. അപരിചിതരുമായി വിഡിയോ ചാറ്റ് ചെയ്യാൻ ക്ഷണിക്കുകയും ഈ വിഡിയോ രഹസ്യമായി റെക്കോർഡു ചെയ്യുകയുമാണ് ഇവരുടെ രീതി. ചില കേസുകളിൽ, അവരുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറുകൾ ചോർത്താൻ സഹായിക്കുന്ന ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടേക്കും. പിന്നീട് വലിയ തുക നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. ഈ ഘട്ടത്തിൽ നേരത്തേ ചോർത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകളിലേക്ക് ഈ ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തും.

ADVERTISEMENT

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

ഓൺലൈനിൽ പരിചയമില്ലാത്തവരോട് സംസാരിക്കുന്നത് ഒഴിവാക്കണം. വ്യക്തിപരമായ വിവരങ്ങൾ ഒരിക്കലും അപരിചിതരുമായി പങ്കുവയ്ക്കരുത്. സമൂഹമാധ്യമ പ്രൊഫൈലുകളിലെ സ്വകാര്യതാ ക്രമീകരണങ്ങൾ ഉപയോഗിക്കുക. ഫോൺ നമ്പർ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഒരു കെണിയിൽ വീണാൽ, പരിഭ്രാന്തരാകരുത്. ഉടൻ തന്നെ കുറ്റവാളിയുമായി ആശയവിനിമയം നിർത്തി വിവരം പൊലീസിനെ അറിയിക്കുക.ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ തെളിവുകളും സൂക്ഷിക്കണം.

ADVERTISEMENT