മുംബൈ ∙ നാളെ ഉദ്ഘാടനം ചെയ്യുന്ന മുംബൈ– ഗോവ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇൗ പാതയിലെ യാത്രാസമയം ഒരു മണിക്കൂർ ലാഭിക്കാൻ സഹായിക്കും. നിലവിൽ ഏറ്റവും വേഗമുള്ള ട്രെയിനായ തേജസ് എക്സ്പ്രസ് 8.50 മണിക്കൂറാണ് എടുക്കുന്നത്. എന്നാൽ, വന്ദേഭാരത് 7.50 മണിക്കൂർകൊണ്ട് എത്തിച്ചേരും. 16 കോച്ചുകളാണ് ഭൂരിഭാഗം വന്ദേഭാരത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നാളെ ഉദ്ഘാടനം ചെയ്യുന്ന മുംബൈ– ഗോവ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇൗ പാതയിലെ യാത്രാസമയം ഒരു മണിക്കൂർ ലാഭിക്കാൻ സഹായിക്കും. നിലവിൽ ഏറ്റവും വേഗമുള്ള ട്രെയിനായ തേജസ് എക്സ്പ്രസ് 8.50 മണിക്കൂറാണ് എടുക്കുന്നത്. എന്നാൽ, വന്ദേഭാരത് 7.50 മണിക്കൂർകൊണ്ട് എത്തിച്ചേരും. 16 കോച്ചുകളാണ് ഭൂരിഭാഗം വന്ദേഭാരത് ട്രെയിനുകൾക്കും ഉള്ളതെങ്കിൽ 8 കോച്ചുകൾ മാത്രമാകും മുംബൈ–ഗോവ വന്ദേഭാരതിന് ഉണ്ടാവുക. 

നാളെ രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് ഓൺലൈനിൽ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗോവയിലെ മഡ്ഗാവിൽ നടത്തുന്ന ഉദ്ഘാടനച്ചടങ്ങിൽ റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മധ്യറെയിൽവേ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നാലാം തീയതി മുതൽ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. 

ADVERTISEMENT

വെള്ളി ഒഴികെ, ആഴ്ചയിൽ ആറു ദിവസങ്ങളിൽ സർവീസ് ഉണ്ടാകും. പുലർച്ചെ 5.25ന് സിഎസ്എംടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.15ന് മഡ്ഗാവിൽ എത്തും.ഉച്ചതിരിഞ്ഞ് 2.35ന് മടങ്ങുന്ന ട്രെയിൻ രാത്രി 10.25ന് സിഎസ്എംടിയിൽ തിരിച്ചെത്തും. 586 കിലോമീറ്ററാണ് ഒരുവശത്തേക്കുള്ളത്. മണിക്കൂറിൽ 75 കിലോമീറ്ററാണ് ശരാശരി വേഗം. 

സ്റ്റോപ്പുകൾ

ADVERTISEMENT

സിഎസ്എംടിക്കും മഡ്ഗാവിനും പുറമേ ദാദർ, താനെ, പൻവേൽ, ഖേഡ്, റോഹ, രത്നാഗിരി, കങ്കാവ്‌ലി, തിവിം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടായേക്കും. 

സമയക്രമം

ADVERTISEMENT

മുംബൈ– മഡ്ഗാവ്

സിഎസ്എംടിയിൽ നിന്ന് പുലർച്ചെ 5.25ന് സർവീസ് ആരംഭിക്കും. ദാദർ–5.32, താനെ–5.52, പൻവേൽ–6.30, റോഹ–7.30, ഖേഡ്–8.24, രത്നഗിരി–9.45, കങ്കാവ്‌ലി–11.20, തിവിം–12.28, മഡ്ഗാവ്–1.15.

മഡ്ഗാവ്– മുംബൈ

മഡ്ഗാവിൽ നിന്ന് ഉച്ചതിരിഞ്ഞ് 2.35ന് മടക്കസർവീസ് പുറപ്പെടും. തിവിം–3.20, കങ്കാവ്‌ലി–4.18, രത്നഗിരി–5.45, ഖേഡ്–7.08, റോഹ–8.20, പൻവേൽ–9.00, താനെ–9.35, ദാദർ–10.05, സിഎസ്എംടി– രാത്രി 10.25.

സംസ്ഥാനത്തെ 5–ാം വന്ദേഭാരത്

രാജ്യത്തെ 19–ാമത്തെ വന്ദേഭാരത് ട്രെയിൻ ആണിത്, മുംബൈയിൽ നിന്നു സർവീസ് നടത്തുന്ന നാലാമത്തെയും മഹാരാഷ്ട്രയിൽ നിന്നുള്ള അഞ്ചാമത്തെയും വന്ദേഭാരത്. സോലാപുർ, ഷിർഡി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് മുംബൈയിൽ നിന്ന് നിലവിൽ വന്ദേഭാരത് സർവീസുള്ളത്. നാഗ്പുരിൽ നിന്ന് ബിലാസ്പുരിലേക്കുള്ളതാണു സംസ്ഥാനത്തെ മറ്റൊരു വന്ദേഭാരത് ട്രെയിൻ.