മുംബൈ∙ വെസ്റ്റേൺ ലൈനിൽ പുതിയ എസി ട്രെയിൻ അടുത്ത മാസം സർവീസ് ആരംഭിച്ചേക്കും. ഒരു ട്രെയിൻ കൂടിയെത്തുന്നതോടെ പ്രതിദിനം 12 മുതൽ 15 വരെ അധിക സർവീസിനുള്ള സാധ്യതയുണ്ട്. നിലവിൽ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ 90 സർവീസുകളാണ് പ്രതിദിനം നടത്തുന്നത്. മുംബൈയിലെ പശ്ചിമ റെയിൽവേക്കു കീഴിലെ വെസ്റ്റേൺ ലൈനിലും മധ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വെസ്റ്റേൺ ലൈനിൽ പുതിയ എസി ട്രെയിൻ അടുത്ത മാസം സർവീസ് ആരംഭിച്ചേക്കും. ഒരു ട്രെയിൻ കൂടിയെത്തുന്നതോടെ പ്രതിദിനം 12 മുതൽ 15 വരെ അധിക സർവീസിനുള്ള സാധ്യതയുണ്ട്. നിലവിൽ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ 90 സർവീസുകളാണ് പ്രതിദിനം നടത്തുന്നത്. മുംബൈയിലെ പശ്ചിമ റെയിൽവേക്കു കീഴിലെ വെസ്റ്റേൺ ലൈനിലും മധ്യ റെയിൽവേക്കു കീഴിലെ െമയിൻ ലൈനിലുമാണ് എസി ലോക്കൽ ട്രെയിനുകളുള്ളത്. 

 ചൂട് ആരംഭിച്ചതു മുതൽ എസി ലോക്കൽ ട്രെയിനുകളുടെ ടിക്കറ്റ് വിൽപന കൂടി. ഏപ്രിൽ ആദ്യവാരം മുതൽ ഇത് കുതിച്ചുയർന്നു. ചൂടും ഉഷ്ണവും സഹിച്ചു തിങ്ങി നിറഞ്ഞുള്ള പതിവു ലോക്കൽ ട്രെയിൻ യാത്രയ്ക്ക് പകരം ശീതീകരിച്ച, കൂടുതൽ സുരക്ഷിതമായ യാത്ര തേടിയാണ് എസി ട്രെയിനിലേക്ക് യാത്രക്കാർ മാറുന്നത്. മുംബൈയുടെ പശ്ചിമ മേഖലകളിൽ മെട്രോ ട്രെയിൻ സർവീസ് മെച്ചപ്പെട്ടതോടുകൂടി അവയിലും തിരക്കേറി. 

ADVERTISEMENT

എസി ട്രെയിനിനോട് പ്രിയം കൂടുന്നു
2017 ഡിസംബറിലാണ് രാജ്യത്തെ ആദ്യ എസി ലോക്കൽ ട്രെയിൻ സർവീസ് മുംബൈയിലെ വെസ്റ്റേൺ ലൈനിൽ ആരംഭിച്ചത്. ആദ്യം തണുത്ത പ്രതികരണമായിരുന്നുവെങ്കിൽ ക്രമേണ യാത്രക്കാരും ട്രെയിനുകളും കൂടി. നിരക്കിളവ് അടക്കം ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചതോടെ ലോക്കൽ എസിയിൽ തിരക്കേറി.

സാധാരണ ലോക്കൽ പിൻവലിച്ച് പുതിയ സർവീസ്
സാധാരണ ലോക്കൽ ട്രെയിനുകൾ പിൻവലിച്ച് ആ സമയത്ത് പുതിയതായി എസി ലോക്കൽ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. കഴിഞ്ഞ വർഷം ഇത്തരത്തിൽ 10 ട്രെയിനുകൾ വെസ്റ്റേൺ ലൈനിൽ സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇവയ്ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.