∙കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പരിധി വിടുന്നുണ്ടെങ്കിൽ നിയന്ത്രിക്കാനുള്ള ഗൂഗിൾ ആപ്ലിക്കേഷനാണ് ‘ഫാമിലി ലിങ്ക്’. ഇതിനായി രക്ഷിതാവിന്റെയും കുട്ടിയുടെയും ഫോണിൽ പ്രത്യേക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണം. എങ്ങനെ? രക്ഷിതാവ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ 'Google Family Link' എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പരിധി വിടുന്നുണ്ടെങ്കിൽ നിയന്ത്രിക്കാനുള്ള ഗൂഗിൾ ആപ്ലിക്കേഷനാണ് ‘ഫാമിലി ലിങ്ക്’. ഇതിനായി രക്ഷിതാവിന്റെയും കുട്ടിയുടെയും ഫോണിൽ പ്രത്യേക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണം. 

എങ്ങനെ?
രക്ഷിതാവ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ 'Google Family Link' എന്ന ആപ്പും കുട്ടിയുടെ ഫോണിൽ 'Google Family Link for children and teens' എന്ന ആപ്പും ഇൻസ്റ്റാൾ ചെയ്യണം. 'പേരന്റ്സ് ആപ്' തുറന്ന് ഗൂഗിൾ ചോദിക്കുന്ന പ്രാഥമിക ചോദ്യങ്ങൾക്ക് മറുപടി നൽകുക. രണ്ടു പേർക്കും ഇമെയിൽ ഐഡി നിർബന്ധമാണ്. 

ADVERTISEMENT

 അടുത്ത ഘട്ടത്തിൽ രക്ഷിതാവിന്റെ ഫോണിൽ ഒരു ഫാമിലി ലിങ്ക് സെറ്റപ്പ് കോഡ് പ്രത്യക്ഷമാകും. ഇനി കുട്ടിയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത 'Children and teens' ആപ് തുറക്കുക. കുട്ടിയുടെ ഇമെയിൽ വിലാസം തിരഞ്ഞെടുത്ത് മുന്നോട്ട് പോകുക. കോഡ് ആവശ്യപ്പെടുമ്പോൾ രക്ഷിതാവിന്റെ ഫോണിൽ ലഭിച്ച കോഡ് ഇവിടെ ടൈപ്പ് ചെയ്യുക. ഇതോടെ രണ്ടു ഫോണുകളും തമ്മിൽ കണക്ട് ആകും. 

പ്രവർത്തനം
∙ രക്ഷിതാവിന്റെ ഫോണിലെ ആപ് തുറന്ന് സ്ക്രീൻ ടൈം എന്ന ഓപ്ഷൻ ഉപയോഗിച്ച് കുട്ടിയുടെ മൊബൈൽ ഉപയോഗം നിശ്ചിത മണിക്കൂറിലേക്ക് നിജപ്പെടുത്താം. ബാക്കി സമയം ഫോൺ ലോക്ക് ആകും. 

ADVERTISEMENT

∙ ഹോം പേജിലെ ലൊക്കേഷൻ ബട്ടൻ ഉപയോഗിച്ച് കുട്ടിയുള്ള സ്ഥലം മനസ്സിലാക്കാം 

∙ മാനേജ് സെറ്റിങ്സ് എന്ന ഓപ്ഷൻ തുറന്ന് 'Controls on Google Play' എടുത്താൽ ഏതൊക്കെ തരം ആപ്പുകൾ കുട്ടിക്ക് ലഭ്യമാകുമെന്ന് നിശ്ചയിക്കാം. 

ADVERTISEMENT

∙ ഫിൽറ്റേഴ്സ് ഓൺ ഗൂഗിൾ ക്രോം എന്ന ഓപ്ഷൻ വഴി ക്രോം ബ്രൗസറിൽ കുട്ടി ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ ഏതൊക്കെ വിഭാഗത്തിലുള്ളതാണെന്ന് നിശ്ചയിക്കാം. ഗൂഗിൾ സേർച്ചിൽ എന്തൊക്കെ കാണണമെന്നും തീരുമാനിക്കാം.

∙ ആൻഡ്രോയിഡ് ആപ്സ് എന്ന ഓപ്ഷൻ വഴി കുട്ടികൾ നിലവിൽ ഉപയോഗിക്കുന്ന ആപ്പുകൾ ഏതൊക്കെയന്നറിയാം. ആവശ്യമില്ലാത്തവ രക്ഷിതാവിന് ബ്ലോക്ക് ചെയ്യാം.