പട്ടാമ്പി ∙ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വല്ലപ്പുഴയിൽനിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ച 200 ലീറ്റർ വാഷും, 5 ലീറ്റർ ചാരായവും പിടികൂടി. വാഷും ചാരായവും സൂക്ഷിച്ച യുവാവിനെ സംഘം അറസ്റ്റ് ചെയ്തു. പട്ടാമ്പി എക്സൈസ് സംഘവും പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചൂരക്കോട് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി ∙ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വല്ലപ്പുഴയിൽനിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ച 200 ലീറ്റർ വാഷും, 5 ലീറ്റർ ചാരായവും പിടികൂടി. വാഷും ചാരായവും സൂക്ഷിച്ച യുവാവിനെ സംഘം അറസ്റ്റ് ചെയ്തു. പട്ടാമ്പി എക്സൈസ് സംഘവും പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചൂരക്കോട് - പാണക്കോട് പാറക്കോട്ട് പള്ളിയാലിൽ അനീഷിനെ (34) ചാരായം വാറ്റാൻ സൂക്ഷിച്ച 200 ലീറ്റർ വാഷും 5 ലീറ്റർ ചാരായവും വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

പട്ടാമ്പി ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ പി.ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നിധീഷ് ഉണ്ണി, ഇ. ആർ. രാജേഷ്, കെ.കെ. ഷാജി, വനിത സിവിൽ എക്സൈസ് ഓഫിസർ പൊന്നുവാവ, പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസർ സി. രാജ മോഹനൻ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പട്ടാമ്പി റേഞ്ച് പരിധിയിൽ പരിശോധനകൾ ശക്തിപ്പെടുത്തിയതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. മദ്യം, ലഹരി മരുന്നുകളുടെ ഉപയോഗം, വിതരണം, സംഭരണം, വിൽപന എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതു ജനങ്ങൾക്ക് ബന്ധപ്പെട്ട എക്സൈസ് റേഞ്ച് ഓഫിസ്, എക്സൈസ് സർക്കിൾ ഓഫിസ്, ജില്ലാ എക്സൈസ് കൺട്രോൾ റൂം എന്നിവിടങ്ങളിൽ അറിയിക്കാവുന്നതാണെന്നും അറിയിച്ചു.