തിരുപ്പൂർ∙ രാസവസ്‌തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത 2 ടൺ മാമ്പഴം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. മായം കലർത്തിയ ഭക്ഷ്യവസ്‌തുക്കളുടെ വ്യാപകമായ വിൽപന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു കർശന പരിശോധന നടത്താൻ കലക്ടർ എസ്.വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പൂർ∙ രാസവസ്‌തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത 2 ടൺ മാമ്പഴം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. മായം കലർത്തിയ ഭക്ഷ്യവസ്‌തുക്കളുടെ വ്യാപകമായ വിൽപന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു കർശന പരിശോധന നടത്താൻ കലക്ടർ എസ്.വിനീത് ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥരായ രവി, ബാലമുരുകൻ,  കേശവരാജ്‌, രഘുനാഥൻ , വിജയരാജ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് എഥിലീൻ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത മാമ്പഴം പിടിച്ചെടുത്തത്. ഇത്തരത്തിൽ രാസവസ്‌തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത പഴങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങൾക്കു കാരണമാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.

ADVERTISEMENT

കോർപറേഷൻ പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ 6 ഗോഡൗണുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്‌ഥാപനങ്ങൾക്കു നോട്ടിസ് നൽകി പിഴ ഈടാക്കി. ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഭക്ഷ്യ വസ്‌തുക്കളിൽ മായം കലർത്തുന്നതു ശ്രദ്ധയിൽപെട്ടാൽ 94440 42322 എന്ന നമ്പറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പരാതികൾ അറിയിക്കാം.