പാലക്കാട് ∙ കേരള ചിക്കൻ പദ്ധതിയുടെ ഫാം വിപുലീകരണം ജില്ലയിലും നടപ്പിലാക്കും. കേരള ബാങ്കിന്റെ 51 കോടി രൂപയുടെ വായ്പാ സഹായത്തോടെയാണു വിപുലീകരണം. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി പ്രവർത്തനം. ജില്ലയ്ക്കു പുറമേ വയനാട്, മലപ്പുറം ജില്ലകളിലായി 2000 കോഴി ഫാമുകളാണു തുടങ്ങുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കേരള ചിക്കൻ പദ്ധതിയുടെ ഫാം വിപുലീകരണം ജില്ലയിലും നടപ്പിലാക്കും. കേരള ബാങ്കിന്റെ 51 കോടി രൂപയുടെ വായ്പാ സഹായത്തോടെയാണു വിപുലീകരണം. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി പ്രവർത്തനം. ജില്ലയ്ക്കു പുറമേ വയനാട്, മലപ്പുറം ജില്ലകളിലായി 2000 കോഴി ഫാമുകളാണു തുടങ്ങുക. കർഷകർക്ക് 1000 കോഴികൾ വീതമുള്ള 1000 കോഴി ഫാമുകൾ തുടങ്ങുന്നതിന് ഈടില്ലാതെ 7% പലിശ നിരക്കിൽ 2 ലക്ഷം രൂപയും 2000 കോഴികൾ വീതമുള്ള 700 ഫാമുകൾ തുടങ്ങുന്നതിന് ഈടോടു കൂടി 7% പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും.

3000 കോഴികളുള്ള 300 ഫാമുകൾക്ക് ഈടോടു കൂടി 8.5% പലിശ നിരക്കിൽ 5 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 1000, 2000 കോഴികളുള്ള ഫാം ഉടമയ്ക്കു വായ്പയായി ലഭിക്കുന്ന തുകയിൽ രണ്ടു ലക്ഷം വരെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി 3% പലിശ നിരക്കിൽ വാർഷിക സബ്സിഡി ലഭിക്കും. സ്വന്തമായി കോഴി ഫാം ഉള്ളവർക്കു മുൻഗണന ലഭിക്കും. ഫാം ഇല്ലാത്തവർക്കു തൊഴിലുറപ്പു പദ്ധതിയിൽ ഫാം നിർമിക്കാൻ പഞ്ചായത്തുകൾ നടപടി സ്വീകരിച്ചാൽ കേരള ബാങ്ക് വായ്പ നൽകും.  അപേക്ഷകൾ പരിശോധിച്ചു ബ്രഹ്മഗിരിയിലെ വിദഗ്ധ സംഘം നൽകുന്ന ശുപാർശയ്ക്ക് അനുസരിച്ചായിരിക്കും ബാങ്ക് വായ്പ അനുവദിക്കുക.

ADVERTISEMENT

ഇതിനായി കർഷകർ, കേരള ബാങ്ക്, ബ്രഹ്മഗിരി സംയുക്ത ധാരണാ പത്രം ഒപ്പിടണം. 10–11 രൂപവരെ വളർത്തു കൂലി നൽകിയാണു ബ്രഹ്മഗിരി കേരള ചിക്കൻ പദ്ധതി നടത്തുന്നത്. കോഴിക്കുഞ്ഞുങ്ങളെയും കോഴിത്തീറ്റയും കർഷകനു നൽകി വളർച്ചയെത്തുമ്പോൾ ബ്രഹ്മഗിരിയുടെ മലബാർ മീറ്റ് ഫാക്ടറി വഴി ഇവ വിപണിയിലെത്തിക്കും. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, വെറ്ററിനറി ഡോക്ടർ എന്നിവരുടെ പരിശോധനകൾക്കു ശേഷമായിരിക്കും വിപണിയിലെത്തിക്കുക. 1000 കോഴികളെ വളർത്തുന്ന കർഷകനു സ്വകാര്യ കമ്പനികൾ 10,000–12,000 രൂപവരെ നൽകുമ്പോൾ കേരള ചിക്കൻ പദ്ധതിയിൽ 16,000–22,000 രൂപവരെ നേടാനാകുമെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9656493111.