പാലക്കാട് ∙ വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നതിനു മോട്ടർ വാഹന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇന്നു മുതൽ 28 വരെ രാവിലെ 9നു താലൂക്കുകളിൽ ഫിറ്റ്നസ് പരിശോധന നടത്തും.എല്ലാ വാഹന ഡ്രൈവർമാരും യൂണിഫോമിൽ, ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ അസ്സൽ രേഖകൾ (ജിപിഎസ്, സ്പീഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നതിനു മോട്ടർ വാഹന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇന്നു മുതൽ 28 വരെ രാവിലെ 9നു താലൂക്കുകളിൽ ഫിറ്റ്നസ് പരിശോധന നടത്തും.എല്ലാ വാഹന ഡ്രൈവർമാരും യൂണിഫോമിൽ, ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ അസ്സൽ രേഖകൾ (ജിപിഎസ്, സ്പീഡ് ഗവർണർ ഉൾപ്പെടെ ) സഹിതം രാവിലെ 9ന് പരിശേ‍ാധനാ കേന്ദ്രങ്ങളിലെത്തണം. ഡ്രൈവർമാർക്കും ജീവനക്കാർക്കും ബോധവൽക്കരണവും നടത്തും. ജില്ലയിൽ 2,482 സ്കൂൾ ബസുകളാണുള്ളത്. സ്കൂൾ അധികൃതർക്കും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. 

ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ

ADVERTISEMENT

∙ സ്കൂളിന്റെ വാഹനങ്ങൾ അല്ലാതെ വിദ്യാർഥികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ''ON SCHOOL DUTY'' എന്ന ബോർഡ് പ്രദർശിപ്പിക്കണം. ഡ്രൈവർമാർ കാക്കി യൂണിഫോം ധരിക്കണം.

∙ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് സുരക്ഷമിത്ര സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കണം.

∙ നേരത്തേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങൾ സ്കൂൾ തുറക്കും മുൻപ് മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പരിശോധന നടത്തി മോട്ടർ വാഹന വകുപ്പ് നടത്തുന്ന ഇഐബി പരിശോധന ക്യാംപിൽ ഹാജരാക്കി സ്റ്റിക്കർ പതിക്കണം.

∙ സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റു റോഡുകളിൽ പരമാവധി 50 കിലോ മീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

∙ കുട്ടികളുടെ ബാഗുകൾ, കുട എന്നിവ സൂക്ഷിക്കാൻ വാഹനത്തിൽ റാക്കുകൾ വേണം.

∙ ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നൽകുന്നതിനും റോഡ് കുറുകെ കടത്തുന്നതിനും സഹായിക്കാൻ അറ്റൻഡർ വേണം.

സ്കൂളുകൾ അറിയാൻ

∙ എല്ലാ കുട്ടികളുടെയും യാത്രാ വഴി സംബന്ധിച്ച വിവരം രേഖപ്പെടുത്തിയ റജിസ്റ്റർ സൂക്ഷിക്കണം. മോട്ടർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഇവ ഹാജരാക്കണം.

ADVERTISEMENT

∙ യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, ഇറങ്ങുന്ന സ്ഥലം, രക്ഷിതാവിന്റെ പേര്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ പട്ടിക വാഹനത്തിൽ പ്രദർശിപ്പിക്കണം.

∙ ഡ്രൈവർമാർക്കു കുറഞ്ഞതു 10 വർഷത്തെ പരിചയം വേണം. മദ്യപിച്ചു വാഹനം ഓടിക്കലും അമിത വേഗവും ഉൾപ്പെടെ കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരെ ഡ്രൈവർമാരായി നിയമിക്കരുത്.

∙ ഫസ്റ്റ് എയ്ഡ് ബോക്സിൽ ആവശ്യത്തിനു മരുന്നുകളുണ്ടെന്നു സ്കൂൾ അധികൃതർ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കണം

∙ വാഹനത്തിൽ ഒരു അധ്യാപകനെയോ, ജീവനക്കാരനെയോ റൂട്ട് ഓഫിസർ ആയി നിയോഗിച്ചു സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ നിർദേശങ്ങൾ ജീവനക്കാർക്കു നൽകണം.

∙ ചൈൽഡ് ലൈൻ (1098) പൊലീസ് (100) ആംബുലൻസ് (102) അഗ്നിരക്ഷാ സേന (101), മോട്ടർ വാഹന ഓഫിസ്, സ്കൂൾ എന്നിവയുടെ ഫോൺ നമ്പർ വാഹനത്തിന്റെ പിന്നിൽ പ്രദർശിപ്പിക്കണം.

പരിശോധന ഇവിടെ

പാലക്കാട് ( 25, 26) - അമൃത വിദ്യാലയം കൊട്ടേക്കാട്, നൂറടി റോഡിൽ സിഎഫ് ടെസ്റ്റ് നടത്തുന്ന സ്ഥലം ( 0491 2505741), ആലത്തൂർ ( 25, 26) - പുതുകുളങ്ങര ടെംപിൾ ഗ്രൗണ്ട് (0492 2224909), ചിറ്റൂർ ( 25, 26) - കെകെഎം ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം വണ്ടിത്താവളം (ചിറ്റൂർ വണ്ടിത്താവളം റോഡ് ),ബത്‌ലഹേം കമ്യൂണിറ്റി ഇംഗ്ലിഷ് മീഡിയം സ്‌കൂൾ മൈതാനം പേഴുമ്പാറ നെന്മാറ (04923 22677), മണ്ണാർക്കാട് ( 25, 26) - തെങ്കര പുഞ്ചക്കോട് ഗ്രൗണ്ട് (04924 223090). ഒറ്റപ്പാലം ( 25, 26) - ശബരി സ്‌കൂൾ ഗ്രൗണ്ട് ചെർപ്പുളശ്ശേരി, ചിനക്കത്തൂർ ടെംപിൾ ഗ്രൗണ്ട് (0466 2247067).പട്ടാമ്പി (മേയ് 25, 28) - അൽ അമീൻ സെൻട്രൽ സ്‌കൂൾ ആമയൂർ പെരിങ്ങോട് കൂറ്റനാട്, കെ.ഇ.ടി. ഇംഗ്ലിഷ് മീഡിയം സ്‌കൂൾ ആമയൂർ,പട്ടാമ്പി (0466 2214182)