പാലക്കാട് ∙ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഗണേശ വിഗ്രഹ നിമജ്ജന ശോഭായാത്ര ഇന്ന്. ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശോഭായാത്ര ഉച്ചയ്ക്കു 2.30നു മൂത്താന്തറ കണ്ണകി ക്ഷേത്ര പരിസരത്ത് ആരംഭിച്ച് നഗരം ചുറ്റി വിക്ടോറിയ കോളജിനു സമീപത്തുള്ള ചിന്മയ തപോവനം ജംക്‌ഷനിലെത്തും. ഇവിടെ ആരംഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഗണേശ വിഗ്രഹ നിമജ്ജന ശോഭായാത്ര ഇന്ന്. ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശോഭായാത്ര ഉച്ചയ്ക്കു 2.30നു മൂത്താന്തറ കണ്ണകി ക്ഷേത്ര പരിസരത്ത് ആരംഭിച്ച് നഗരം ചുറ്റി വിക്ടോറിയ കോളജിനു സമീപത്തുള്ള ചിന്മയ തപോവനം ജംക്‌ഷനിലെത്തും.

ഇവിടെ ആരംഭിക്കുന്ന നിമജ്ജന മഹാശോഭായാത്ര കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ മുഖ്യ പ്രഭാഷണം നടത്തും. മൂന്നൂറിലേറെ ഗണേശ വിഗ്രഹങ്ങൾ ശോഭായാത്രയിൽ അണിനിരക്കുമെന്നു ജില്ലാ ഗണേശോത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇന്നലെ വിനായക ചതു‍ർഥിയോടനുബന്ധിച്ചു ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു. ജില്ലയിൽ ഇതര സ്ഥലങ്ങളിലും നിമജ്ജന ശോഭായാത്രകൾ നടക്കും.

ADVERTISEMENT

പാലക്കാട്ടും മണ്ണാർക്കാട്ടും‌‌ ഗതാഗത നിയന്ത്രണം

ഗണേശ വിഗ്രഹ നിമജ്ജന ശോഭായാത്ര നടക്കുന്നതിനാൽ ഇന്നു വൈകിട്ട് 3 മുതൽ പാലക്കാട് ടൗണിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും.

ADVERTISEMENT

∙ തൃശൂർ, വടക്കഞ്ചേരി ഭാഗത്തു നിന്നുള്ള എല്ലാ ബസുകളും കണ്ണനൂർ–തിരുനെല്ലായി വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി തിരിച്ചുപോകണം.
∙ ചിറ്റൂർ, വണ്ടിത്താവളം ഭാഗത്തു നിന്നുള്ള ബസുകളും ഇതര വാഹനങ്ങളും കാടാങ്കോട്–ചന്ദ്രനഗർ–കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി ഇതുവഴി തന്നെ തിരിച്ചുപോകണം.
∙ കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ, മലമ്പുഴ ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകളും ഇതര വാഹനങ്ങളും ഒലവക്കോട്–പേഴുങ്കര– മേപ്പറമ്പ് വഴി കെഎസ്ആർടിസി–മിഷൻ സ്കൂൾ–ഐഎംഎ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി ഇതുവഴി തന്നെ തിരിച്ചുപോകണം.
∙ വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നുള്ള ബസുകൾ ചന്ദ്രനഗർ–കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തി തിരിച്ചുപോകണം.
∙ പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണൂർ, കോട്ടായി, പൂടൂർ, പെരിങ്ങോട്ടുകുറുശ്ശി ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ബസുകളും കാണിക്കമാത കോൺവെന്റിനു സമീപം സർവീസ് അവസാനിപ്പിച്ചു തിരിച്ചുപോകണം.
∙ എല്ലാ ബ്ലോക്കിങ് പോയിന്റുകളിലും വൈകിട്ട് 3നു ശേഷം അടിയന്തര ആവശ്യത്തിനുള്ള വാഹനങ്ങൾ ഒഴികെ മറ്റൊന്നും കടത്തിവിടില്ല. ഇരുചക്രവാഹനങ്ങളും കടത്തി വിടില്ലെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.

∙ മണ്ണാർക്കാട് ‌

ADVERTISEMENT

വിവിധ സ്ഥലങ്ങളിൽ നിന്നു ഗണേശ വിഗ്രഹങ്ങൾ എഴുന്നെള്ളിച്ചുള്ള ശോഭായാത്രകൾ നെല്ലിപ്പുഴയിൽ സംഗമിച്ച് കുന്തിപ്പുഴ ബൈപാസിലൂടെ മഹാശോഭയാത്രയായി പോകുന്നതിനാൽ കുന്തിപ്പുഴ മുതൽ നെല്ലിപ്പുഴ വരെ മൂന്ന് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പെരിന്തൽമണ്ണ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ ആര്യമ്പാവിൽ നിന്നു തിരിഞ്ഞ് ശ്രീകൃഷ്ണപുരം വഴിയും പാലക്കാട് നിന്നുള്ള വാഹനങ്ങൾ മുണ്ടൂരിൽ നിന്നു കോങ്ങാട് കടമ്പഴിപ്പുറം വഴിയും പോകണമെന്നു മണ്ണാർക്കാട് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.