പാലക്കാട് ∙ കൃഷിക്കുള്ള സൗജന്യ വൈദ്യുതിയുടെ നിരക്ക് കെഎസ്ഇബിക്കു നൽകാൻ ഗുണഭേ‍ാക്താക്കളുടെ പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കണമെന്ന ഉത്തരവ്, കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നു കൃഷിവകുപ്പ് ഭേദഗതി ചെയ്തു. പുതിയ തീരുമാനപ്രകാരം, ഗ്രൂപ്പുകൾ രൂപീകരിച്ച ഇടങ്ങളിൽ അവയുടെ അക്കൗണ്ടുകളിലേക്കും മറ്റിടങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കൃഷിക്കുള്ള സൗജന്യ വൈദ്യുതിയുടെ നിരക്ക് കെഎസ്ഇബിക്കു നൽകാൻ ഗുണഭേ‍ാക്താക്കളുടെ പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കണമെന്ന ഉത്തരവ്, കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നു കൃഷിവകുപ്പ് ഭേദഗതി ചെയ്തു. പുതിയ തീരുമാനപ്രകാരം, ഗ്രൂപ്പുകൾ രൂപീകരിച്ച ഇടങ്ങളിൽ അവയുടെ അക്കൗണ്ടുകളിലേക്കും മറ്റിടങ്ങളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും നിശ്ചിത കാലത്തെ വൈദ്യുതി നിരക്ക് കൃഷിവകുപ്പു മുൻകൂറായി നൽകും. ഈ തുക കെഎസ്ഇബിക്കു മാത്രമേ പിൻവലിക്കാനാകൂ. 

നടപടികൾക്കു കർഷകർ സമ്മതപത്രം നൽകണം. ഗ്രൂപ്പുകളും കർഷകരും ഇതിനായി ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കണം. വിശദാംശങ്ങൾ അടുത്ത ദിവസം വകുപ്പു ഡയറക്ടർ കൃഷിഭവനുകൾക്കു നൽകും. കൂട്ടായ്മകൾ രൂപീകരിക്കുന്നതു നിർബന്ധമാക്കിയുള്ള ഉത്തരവുണ്ടാക്കിയ ആശങ്കയും ആശയക്കുഴപ്പവും മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. നടപടിക്കെതിരെ രംഗത്തെത്തിയ കർഷകർ, ഗ്രൂപ്പ് ഭാവിയിൽ തങ്ങൾക്കു ബാധ്യതയാകുമെന്നു ചൂണ്ടിക്കാട്ടി.

ADVERTISEMENT

പദ്ധതിയിൽ മാറ്റം വേണമെന്നു ഫീൽഡ്തല ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. കൊല്ലങ്കോട്ടെ ഏതാനും കർഷകർ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പദ്ധതി അവതാളത്തിലായതോടെ കെഎസ്ഇബിക്കു നൽകേണ്ട 130 കോടിയിലധികം രൂപ കുടിശികയായി. ആനുകൂല്യങ്ങൾ ഗുണഭേ‍ാക്താക്കൾക്ക് നേരിട്ടു നൽകണമെന്ന (ഡയറക്ടർ ബെനഫിറ്റ് ട്രാൻസ്ഫർ – ടിബിടി) കേന്ദ്ര നിർദേശത്തിന്റെ ഭാഗമായാണു ഗ്രൂപ്പുകൾ രൂപീകരിക്കാൻ നടപടി സ്വീകരിച്ചതെന്ന സർക്കാർവാദം ശരിയല്ലെന്ന് ഉത്തരവു ഭേദഗതിയേ‍ാടെ വ്യക്തമായതായി കർഷകർ പറയുന്നു.

കർഷക നിസ്സഹകരണം കാരണം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് ഉത്തരവിൽ വകുപ്പു സമ്മതിക്കുന്നുണ്ട്.വർഷങ്ങളായി വൈദ്യുതിനിരക്ക് മൂന്നുമാസം കൂടുമ്പേ‍ാൾ കൃഷിഭവനുകൾ മുഖേന വകുപ്പ് ഡയറക്ടറേറ്റാണ് കെഎസ്ഇബിക്കു നൽകുന്നത്. 5 ഏക്കറിൽ താഴെ സ്ഥലമുള്ള ചെറുകിട, നാമമാത്ര കൃഷിക്കാർക്കാണു സൗജന്യ വൈദ്യുതി. നെൽക്കൃഷിക്ക് സ്ഥലപരിധിയില്ല. സംസ്ഥാനത്തു മെ‍ാത്തം 2,17,422 പേർക്ക് ആനുകൂല്യം ലഭിക്കുന്നു.