പാലക്കാട് ∙ നെല്ലു സംഭരിച്ച വകയിൽ കർഷകർക്കുള്ള കുടിശിക തീർക്കാൻ കേരള ബാങ്കിൽ നിന്ന് 200 കോടി രൂപ കടമെടുക്കും. ഇപ്പോഴത്തെ കണക്കു പ്രകാരം കർഷകർക്ക് നൽകാനുള്ള 193 കോടി രൂപയുടെ കുടിശിക തീരുമെങ്കിലും സ്ഥിരം സംവിധാനമില്ലാതെ എങ്ങനെ സംഭരണം മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് സപ്ലൈകോ. രണ്ടു ദിവസത്തിനകം കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നെല്ലു സംഭരിച്ച വകയിൽ കർഷകർക്കുള്ള കുടിശിക തീർക്കാൻ കേരള ബാങ്കിൽ നിന്ന് 200 കോടി രൂപ കടമെടുക്കും. ഇപ്പോഴത്തെ കണക്കു പ്രകാരം കർഷകർക്ക് നൽകാനുള്ള 193 കോടി രൂപയുടെ കുടിശിക തീരുമെങ്കിലും സ്ഥിരം സംവിധാനമില്ലാതെ എങ്ങനെ സംഭരണം മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് സപ്ലൈകോ. രണ്ടു ദിവസത്തിനകം കേരള ബാങ്കിന്റെ പണം ലഭിക്കുമെന്നാണു പ്രതീക്ഷ.നെല്ലുസംഭരണത്തിനായി എത്ര പണം നൽകാനും തയാറാണെന്നു കേരള ബാങ്ക് അറിയിച്ചിരുന്നെങ്കിലും ബാങ്കിന്റെ പല വ്യവസ്ഥകളോടും സപ്ലൈകോയ്ക്കു വിയോജിപ്പുണ്ട്. 

ബാങ്ക് ആവശ്യപ്പെടുന്ന 7.65% പലിശ കൂടുതലാണെന്നതാണു പ്രധാനം. കർഷകരെ വായ്പക്കാരാക്കുന്ന പഴയ രീതിക്കു പകരം നേരിട്ട് കർഷകർക്ക് പണം നൽകുന്ന രീതി നടപ്പാക്കാൻ സപ്ലൈകോ തീരുമാനിച്ചിരുന്നു. എന്നാൽ പഴയ രീതിയിൽ തന്നെ പദ്ധതി തുടർന്നാൽ മതിയെന്നു കേരള ബാങ്ക് പറയുന്നു. 

ADVERTISEMENT

പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 6.9 ശതമാനം പലിശയ്ക്ക് 2500 കോടി രൂപ സപ്ലൈകോ കടമെടുത്തിരുന്നെങ്കിലും ഈ തുക നേരത്തേയുള്ള കുടിശിക തീർക്കുന്നതിന് വകമാറ്റേണ്ടി വന്നു.  ബാങ്കുകളിൽ നിന്ന് കൂടുതൽ പണം കടമെടുക്കണമെങ്കിൽ സപ്ലൈകോയുടെ കടമെടുപ്പ് പരിധി വർധിപ്പിക്കണം. എന്നാൽ സംസ്ഥാനത്തിന്റെയാകെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നതിനാൽ ധനകാര്യവകുപ്പ് അതിന് അനുമതി നൽകാൻ തയാറല്ല.