കാഞ്ഞിരപ്പുഴ∙ പാലക്കാട്-കോഴിക്കോട് ഭാരത്‌മാല ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രമാണ പരിശോധന ഇന്ന് ആരംഭിക്കും. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി നമ്പർ ഒന്ന് വില്ലേജിലേയും അലനല്ലൂർ മൂന്ന് വില്ലേജിലേയും ഭൂമി നഷ്ടപ്പെടുന്നവർക്ക് രേഖകൾ ഹാജരാക്കാം.പൊറ്റശ്ശേരി നമ്പർ ഒന്ന് വില്ലേജിൽപ്പെട്ടവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പുഴ∙ പാലക്കാട്-കോഴിക്കോട് ഭാരത്‌മാല ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രമാണ പരിശോധന ഇന്ന് ആരംഭിക്കും. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി നമ്പർ ഒന്ന് വില്ലേജിലേയും അലനല്ലൂർ മൂന്ന് വില്ലേജിലേയും ഭൂമി നഷ്ടപ്പെടുന്നവർക്ക് രേഖകൾ ഹാജരാക്കാം. 

പൊറ്റശ്ശേരി നമ്പർ ഒന്ന്  വില്ലേജിൽപ്പെട്ടവർക്ക് കാഞ്ഞിരപ്പുഴ സാന്തോം പാരിഷ് ഹാളിൽ ഇന്നും നാളെയും പ്രമാണ പരിശോധനയുണ്ടാകും. രാവിലെ 10നാണ് പരിശോധന. അലനല്ലൂർ മൂന്നാം നമ്പർ വില്ലേജിൽ ഉൾപ്പെടുന്നവർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ എടത്തനാട്ടുകര സന ഓഡിറ്റോറിയത്തിൽ വിചാരണ നടക്കും.

ADVERTISEMENT

അകത്തേത്തറ ബ്ലോക്ക് 24, 26, പാലക്കാട് 26, ബ്ലോക്ക് 60,76 എന്നിവിടങ്ങളിലുള്ളവർക്ക് നാളെ (28 ന്) ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രമാണ പരിശോധന നടത്തും. മണ്ണാർക്കാട് പയ്യനെടം വില്ലേജിൽ ഉൾപ്പെടുന്നവർക്ക് നാളെയും 29 നും കുമരംപുത്തൂർ വട്ടമ്പലം കമ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. മലമ്പുഴ രണ്ട്, ബ്ലോക്ക് നമ്പർ 37,38 മേഖലയിലെ സർവേ നമ്പറിൽ ഉൾപ്പെട്ടവർക്ക് 29 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രമാണ പരിശോധനയുണ്ടാകും. 

ഗ്രീൻഫീൽഡ് ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് രേഖകൾ ഒരുക്കുന്നതിനും സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നതിനുമായി അവധിദിനമായ ഞായറാഴ്ചയും വില്ലേജ് ഓഫിസിൽ പിടിപ്പതു പണിയായിരുന്നു. ഇന്നും നാളെയുമായി അധികൃതർ നടത്തുന്ന വിചാരണയിലേക്ക് ജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റും ഒരുക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ. അവസാന പ്രവൃത്തി ദിനത്തിലും രേഖകൾ ആവശ്യപ്പെട്ടു ജനങ്ങൾ എത്തിയിരുന്നു. 

ഹാജരാക്കേണ്ട രേഖകൾ

∙വസ്തുവിന്റെ അസ്സൽ ആധാരം, പട്ടയം

ADVERTISEMENT

∙അടിയാധാരം (കുറഞ്ഞത് 24 വർഷം)

∙ലാൻഡ് ട്രൈബ്യൂണലിൽ നിന്നുള്ള ക്രയ സർട്ടിഫിക്കറ്റ്

∙നടപ്പു വർഷത്തെ ഭൂനികുതി രസീത്

∙വില്ലേജ് ഓഫിസിൽ നിന്നുള്ള പൊസഷൻ, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്

ADVERTISEMENT

∙സബ് റജിസ്ട്രാർ ഓഫിസിൽ നിന്നു കുടിക്കട സർട്ടിഫിക്കറ്റ് ( 24 വർഷത്തെ )

∙ഏറ്റെടുക്കുന്ന ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ നടപ്പുവർഷത്തെ കെട്ടിട നികുതി രസീതും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും (പഞ്ചായത്ത് ഓഫിസിൽ നിന്നുള്ളത്)

∙അനന്തരാവകാശ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് (ഏറ്റെടുക്കുന്ന വസ്തുവിന്റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ)

∙ഉടമസ്ഥനു പകരം മറ്റൊരാളാണു ഹാജരാകുന്നതെങ്കിൽ നിയമാനുസൃതം അധികാരപ്പെടുത്തിയ മുക്ത്യാർ ഹാജരാക്കണം

∙വസ്തു സംബന്ധിച്ച മറ്റു വല്ല രേഖകളും ഉണ്ടെങ്കിൽ അത്

∙റെന്റ് എഗ്രിമെന്റ് ( കച്ചവടക്കാർക്കുള്ള പുനരധിവാസ തുകയ്ക്കു വേണ്ടി )

∙ലൈസൻസ് കോപ്പി (കച്ചവടക്കാർക്കുള്ള പുനരധിവാസ തുകയ്ക്കു വേണ്ടി )

∙പാൻ കാർഡ്

∙ബാങ്ക് പാസ്ബുക്ക്, ഐഎഫ്‌എസ്‌സി കോഡുള്ളത്

∙ആധാർ കാർഡ്

∙തണ്ടപ്പേര് അക്കൗണ്ട്.