കോഴ്‌സ് പ്രവേശനം: പാലക്കാട് ∙ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ഇൻഡീജൻസ് ഫുഡ് ടെക്‌നോളജിയിൽ എംഎസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത ബിഎസ്‌സി ബിരുദം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും: www.cfrdkerala.in, www.supplycokerala.com,0468 2961144.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗെസ്റ്റ് അധ്യാപക നിയമനം: കൂടിക്കാഴ്ച 12 ന്

ADVERTISEMENT

പട്ടാമ്പി∙ ഗവ സംസ്‌കൃത കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം നടത്തും. യുജിസി യോഗ്യതയുള്ള, തൃശൂർ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2212223.

വൈദ്യുതി പ്രവഹിക്കും

പട്ടാമ്പി ∙ കെഎസ്ഇബി ഓങ്ങല്ലൂർ സെഷന് കീഴിൽ പുതുതായി വലിച്ച കിഴായൂർ ചെങ്ങണാംകുന്ന് 11 കെ വി ലൈനിൽ ഇന്ന് രാവിലെ മുതൽ വൈദ്യുതി പ്രവഹിച്ചു തുടങ്ങുമെന്നും പെ‍ാതുജനങ്ങൾ ലൈനിന് സമീപം ലൈനിൽ തട്ടുന്ന രീതിയിൽ എല്ലാ അപകടകരമായ പ്രവൃത്തികളും ഒഴിവാക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

വെതർ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

ADVERTISEMENT

പട്ടാമ്പി ∙ പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂൾ വെതർ സ്റ്റേഷൻ ഉദ്ഘാടനവും വിജയോത്സവ ഉദ്ഘാടനവും ഇന്നു വൈകിട്ട് മൂന്നിന് മുഹമ്മദ് മുഹസിൻ എംഎൽഎ നിർവഹിക്കും. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിക്കും. ഉപാധ്യക്ഷൻ ടി.പി. ഷാജി മുഖ്യാതിഥിയാകും.

കൂടിക്കാഴ്ച നാളെ 

കൂറ്റനാട്∙ വട്ടേനാട് ജിവിഎച്ച്എസ് സ്കൂളിൽ യുപി വിഭാഗം ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ.

മുണ്ടൂരിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കും

ADVERTISEMENT

മുണ്ടൂർ ∙ മുണ്ടൂർ ഗവ.ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഗവ.സ്കൂളുകളിലെ വിദ്യാർഥികൾക്കു യോഗ പരിശീലിപ്പിക്കാൻ പരിശീലക നിയമനം നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിഎൻവൈഎസ് ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ യോഗ അസോസിയേഷൻ/സ്പോർട്സ് കൗൺസിൽ അംഗീകാരം ഉള്ളവരോ ആകണം. അഭിമുഖം 13നു രാവിലെ 10.30നു പഞ്ചായത്ത് ഹാളിൽ. വിവരങ്ങൾക്ക്: 9447945372.

പ്രോജക്ട് അസിസ്റ്റന്റ് 

അലനല്ലൂർ∙ അലനല്ലൂർ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കു കരാർ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായ 18നും 30നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 14നു 3 മണിക്കുള്ളിൽ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

സ്പോർട്സ് ക്വോട്ട പ്രവേശനം

മണ്ണാർക്കാട്∙ എംഇഎസ് കല്ലടി കോളജിൽ ബിരുദ പ്രവേശനത്തിനു സ്പോർട്സ് ക്വോട്ടയിലേക്കുളള അപേക്ഷാ ഫോം വിതരണം തുടങ്ങി. ഫോം ഓഫിസിൽ നിന്നു കൈപ്പറ്റണമെന്നു പ്രിൻസിപ്പൽ അറിയിച്ചു

നേത്രചികിത്സാ ക്യാംപ് 11ന്

ചെർപ്പുളശ്ശേരി ∙ സത്യസായി സേവാസമിതിയും അഹല്യ കണ്ണാശുപത്രിയും  ചേർന്ന് 11ന്  രാവിലെ 9.30 മുതൽ ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്രപരിശോധനാ ക്യാംപ് നടത്തും. ഫോൺ: 9249934452.

കൂടിക്കാഴ്ച 10ന്

അമ്പലപ്പാറ∙ കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, കൊമേഴ്സ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവിലേക്കു താൽക്കാലിക നിയമനത്തിനു 12നു രാവിലെ 10നു കൂടിക്കാഴ്ച നട‌ത്തും.

പോത്തുണ്ടി ജലസേചന പദ്ധതി യോഗം 17ന്

നെന്മാറ ∙ പോത്തുണ്ടി ജലസേചന പദ്ധതിയില്‍ 2023-24ലെ കാർഷിക കലണ്ടർ തയാറാക്കൽ, പിഎസി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, വാട്ടർ യൂസേഴ്സ് അസോസിയേഷൻ രൂപീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് 17നു രാവിലെ 11ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കനാൽ കമ്മിറ്റി യോഗംചേരും. യോഗത്തിൽ പോത്തുണ്ടി ജലസേചന പദ്ധതിയുടെ കീഴിലെ പാടശേഖരങ്ങളുടെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി, നിലവിലെ പിഎസി അംഗങ്ങൾ എന്നിവര്‍ പങ്കെടുക്കണമെന്ന് അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ദിശയുടെ കരിയർ ഗൈഡൻസ് ക്ലാസ്

ആലത്തൂർ ∙ താലൂക്ക് റഫറൻസ് ലൈബ്രറി വിദ്യാർഥികൾക്കായി 12നു രാവിലെ 10ന് ദിശയുടെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. ലൈബ്രറി ഹാളിൽ നടത്തുന്ന ക്ലാസ് കെ.ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എം.എ.നാസർ അധ്യക്ഷത വഹിക്കും.

അധ്യാപക ഒഴിവ്

നെല്ലിയാമ്പതി ∙ സീതാർകുണ്ട് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) വിഭാഗത്തിലെ രണ്ട് ഒഴിവിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം നാളെ രാവിലെ 10.30നു സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.