അഗളി ∙ അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ പിൻചക്രങ്ങൾ എൻജിനിൽ നിന്നു വേർപെട്ടു. സ്റ്റോപ്പിൽ നിർത്താനുള്ള തയാറെടുപ്പിൽ ഡ്രൈവർ ബസിന്റെ വേഗം കുറച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി. മണ്ണാർക്കാട് നിന്ന് ആനക്കട്ടിയിലേക്കു വരികയായിരുന്ന ഓർഡിനറി ബസിന്റെ പിൻചക്രങ്ങളാണ് എൻജിനുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി ∙ അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ പിൻചക്രങ്ങൾ എൻജിനിൽ നിന്നു വേർപെട്ടു. സ്റ്റോപ്പിൽ നിർത്താനുള്ള തയാറെടുപ്പിൽ ഡ്രൈവർ ബസിന്റെ വേഗം കുറച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി.മണ്ണാർക്കാട് നിന്ന് ആനക്കട്ടിയിലേക്കു വരികയായിരുന്ന ഓർഡിനറി ബസിന്റെ പിൻചക്രങ്ങളാണ് എൻജിനുമായി ബന്ധിപ്പിക്കുന്ന ജോയിന്റിൽ നിന്നു ഹൗസിങ് ഉൾപ്പെടെ വേർപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപതോടെ ഗൂളിക്കടവ് നക്കുപ്പതി പിരിവിലായിരുന്നു അപകടം.

വിദ്യാർഥികൾ ഉൾപ്പെടെ നാൽപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.  നിയന്ത്രണം വിട്ട ബസ് റോഡരികിലെ കോൺക്രീറ്റ് കലുങ്കിലിടിച്ചാണു നിന്നത്. ചക്രങ്ങൾ ഉൾപ്പെടെ വേർപെട്ട ഭാഗം ബസിനടിയിൽപ്പെട്ടു വാഹനം റോഡിന് കുറുകെ നിന്നതോടെ ഗതാഗതം തടസ്സപ്പെട്ടു.

ADVERTISEMENT

അഗളി പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചു ബസ് മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണാർക്കാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. മിനിറ്റുകൾക്കു മുൻപ് കാവുണ്ടിക്കല്ലിൽ നിന്നു ചുരമിറങ്ങുമ്പോഴാണു ചക്രങ്ങൾ വേർപ്പെട്ടതെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. പഴക്കമേറിയ ബസുകളാണ് കെഎസ്ആർടിസി അട്ടപ്പാടിയിലേക്ക് അയയ്ക്കുന്നതെന്നു പരാതിയുണ്ട്.