പന്തളം ∙ രൂപീകൃതമായ 1965 മുതൽ സംവരണ മണ്ഡലമാണ് പന്തളം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടന്ന നിയോജക മണ്ഡലം. 1965 മുതൽ 2006 വരെ നടന്ന 11 തിരഞ്ഞെടുപ്പുകളിൽ 6 തവണയും സിപിഎമ്മിനെയാണ് ജനം പിന്തുണച്ചത്. 1965ൽ സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചൻ കോൺഗ്രസിലെ ടി കണ്ടൻകാളിയെ 5150 വോട്ടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം ∙ രൂപീകൃതമായ 1965 മുതൽ സംവരണ മണ്ഡലമാണ് പന്തളം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടന്ന നിയോജക മണ്ഡലം. 1965 മുതൽ 2006 വരെ നടന്ന 11 തിരഞ്ഞെടുപ്പുകളിൽ 6 തവണയും സിപിഎമ്മിനെയാണ് ജനം പിന്തുണച്ചത്. 1965ൽ സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചൻ കോൺഗ്രസിലെ ടി കണ്ടൻകാളിയെ 5150 വോട്ടിനു പരാജയപ്പെടുത്തി. 1967ൽ നടന്ന തിരഞ്ഞെടുപ്പിലും കുഞ്ഞച്ചൻ ചരിത്രം ആവർത്തിച്ചു.

ഭൂരിപക്ഷം 4915 ആയി കുറഞ്ഞു. കണ്ടൻകാളി തന്നെയായിരുന്നു എതിരാളി. 1970ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ദാമോദരൻ കാളാശേരി സിപിഎമ്മിലെ സി.വെളുത്തകുഞ്ഞിനെ പരാജയപ്പെടുത്തി ചരിത്രം തിരുത്തി. 7108 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സീറ്റ് തിരിച്ചുപിടിച്ചത്. 1977 ലെ തിരഞ്ഞെടുപ്പിലും ദാമോദരൻ കാളാശേരി ജയിച്ചു. 5174 വോട്ടിന്റെ ഭൂരിപക്ഷം.

ADVERTISEMENT

സിപിഎമ്മിലെ വി. കേശവനായിരുന്നു എതിരാളി. 1980ൽ ഇടതു പിന്തുണയോടെ മത്സരിച്ച പി.കെ.വേലായുധൻ 7514 വോട്ടിന് വിജയിച്ചു. കോൺഗ്രസിലെ പി.എസ്.രാജനായിരുന്നു എതിരാളി. 1982ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയം വി.കേശവനോടൊപ്പമായിരുന്നു. കോൺഗ്രസിലെ തണ്ണീർമുക്കം പത്മനാഭനെ 1964 വോട്ടിനു പരാജയപ്പെടുത്തിയാണ് സിപിഎം സീറ്റു തിരിച്ചു പിടിച്ചത്. 1987ലും 1991ലും വി.കേശവൻ തന്നെയായിരുന്നു പന്തളം മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

1987ൽ ദാമോദരൻ കാളാശേരിയെ 2108 വോട്ടിനും 1991ൽ എം.എ. കുട്ടപ്പനെ 1558 വോട്ടിനുമാണ് കേശവൻ തോൽപ്പിച്ചത് 1996ൽ സിപിഎമ്മിലെ പി.കെ.കുമാരനും ജെഎസ്‌എസിലെ പന്തളം ഭരതനും തമ്മിലായിരുന്നു പോരാട്ടം. പന്തളം പഞ്ചായത്തിലെ ഒരേ വാർഡിൽ താമസിക്കുന്ന ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ പി.കെ. കുമാരൻ വിജയിച്ചു. 5160 വോട്ടിന്റെ ഭൂരിപക്ഷം. 2001ൽ യുവാക്കളുടെ മത്സരമായിരുന്നു.

ജെഎസ്‌എസ് സ്‌ഥാനാർഥി കെ.കെ‌.ഷാജുവും സിപിഎമ്മിലെ കെ.എൽ. ബിന്ദുവും തമ്മിൽ. കെ.കെ. ഷാജു 4162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പായ 2006ൽ കെ.കെ.ഷാജു 1305 വോട്ടിന് സിപിഎമ്മിലെ കെ. രാഘവനെ തോൽപ്പിച്ചു. പഴയ പന്തളം മണ്ഡലം ഇന്ന് മാവേലിക്കര, അടൂർ മണ്ഡലങ്ങളുടെ ഭാഗമാണ്.

പന്തളത്തു നിന്നുള്ള നിയമസഭാ സാമാജികർ

ADVERTISEMENT

∙ പി. കെ. കുഞ്ഞച്ചൻ (1965,1967)

∙ ദാമോദരൻ കാളാശേരി ( 1970,1977)

∙ പി.കെ. വേലായുധൻ ( 1980)

∙ വി. കേശവൻ (1982, 1987, 1991)

ADVERTISEMENT

∙ പി.കെ. കുമാരൻ (1996)

∙ കെ.കെ.ഷാജു (2001,2006)

പന്തളം മണ്ഡലത്തിലെ പഞ്ചായത്തുകൾ

പത്തനംതിട്ട ജില്ലയിലെ പന്തളം, തെക്കേക്കര, തുമ്പമൺ, ആലപ്പുഴ ജില്ലയിലെ തഴക്കര, ചുനക്കര, താമരക്കുളം, നൂറനാട്, പാലമേൽ എന്നീ പഞ്ചായത്തുകൾ ചേർന്നതായിരുന്നു പന്തളം മണ്ഡലം.