പറക്കോട്∙ നഗരസഭാ അധികൃതരെ, വരുന്ന വായനദിനത്തിനു മുൻപെങ്കിലും അടഞ്ഞു കിടക്കുന്ന അടൂർ മുനിസിപ്പൽ ലൈബ്രറി ഒന്നു തുറക്കണേ. ഇതു നഗരത്തിലെ പുസ്തകവായന ശീലമാക്കിയവരുടെയും വിദ്യാർഥികളുടെയും അപേക്ഷയാണ്. ലൈബ്രേറിയൻ ഇല്ലാത്തതിനെ തുടർന്ന് ഈ ലൈബ്രറി മാസങ്ങളായി ‌അടഞ്ഞു കിടക്കുകയാണ്. തുറക്കാത്തതിനാൽ ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറക്കോട്∙ നഗരസഭാ അധികൃതരെ, വരുന്ന വായനദിനത്തിനു മുൻപെങ്കിലും അടഞ്ഞു കിടക്കുന്ന അടൂർ മുനിസിപ്പൽ ലൈബ്രറി ഒന്നു തുറക്കണേ. ഇതു നഗരത്തിലെ പുസ്തകവായന ശീലമാക്കിയവരുടെയും വിദ്യാർഥികളുടെയും അപേക്ഷയാണ്. ലൈബ്രേറിയൻ ഇല്ലാത്തതിനെ തുടർന്ന് ഈ ലൈബ്രറി മാസങ്ങളായി ‌അടഞ്ഞു കിടക്കുകയാണ്. തുറക്കാത്തതിനാൽ ഇവിടെ കാടുവളരുകയും ചെയ്തു.

നേരത്തെ സ്ഥിരം ലൈബ്രേറിയൻ ഉണ്ടായിരുന്നതാണ്. ആ ലൈബ്രേറിയൻ മരിച്ചതിനു ശേഷം പകരം സ്ഥിരം ലൈബ്രേറിയന്റെ നിയമനം നടന്നിട്ടില്ല. പിന്നീട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നഗരസഭ താൽക്കാലിക ലൈബ്രേറിയനെ നിയമിച്ചു കൊണ്ടിരുന്നത്. നിലവിലുണ്ടായിരുന്ന താൽക്കാലിക ലൈബ്രേറിയൻ വേറെ ജോലി കിട്ടി പോയതോടെയാണ് 6 മാസത്തോളമായി ലൈബ്രേറിയൻ ഇല്ലാതെ അടഞ്ഞു കിടക്കുന്നത്.

ADVERTISEMENT

വിദ്യാർഥികൾ ഉൾപ്പെടെയുള്ള വായനക്കാർ ഇവിടെ സ്ഥിരമായി പുസ്തകമെടുക്കാനായി എത്തുന്നുണ്ടെങ്കിലും അടഞ്ഞു കിടക്കുന്നതിനാൽ തിരികെ പോവുകയാണ്. തുറക്കാത്തതിനാൽ ലക്ഷക്കണക്കിനു വിലയുള്ള പുസ്തകങ്ങൾ ചിതലും മറ്റും പിടിച്ച് നശിച്ചു പോകുന്നതിനും ഇടവരുത്തിയിരിക്കുകയാണ്. എന്നിട്ടും ഇതുവരെ ലൈബ്രേറിയനെ നിയമിക്കുന്നതിനു നടപടി ഉണ്ടായിട്ടില്ല. താത്കാലിക ലൈബ്രേറിയനെ എടുക്കാനായി ലൈബ്രേറിയന്റെ ലിസ്റ്റിനു വേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.