തിരുവല്ല ∙ വിമാനം മുതൽ ഓഡിറ്റോറിയത്തോളം വലിപ്പമുള്ള ക്ലാസ് മുറി വരെയാണ് ഇരുവെള്ളിപ്ര ഗവ. എൽപി സ്കൂളിലെ പ്രീപ്രൈമറി ക്ലാസിനുവേണ്ടി ഒരുങ്ങുന്നത്. അമ്യൂസ്മെന്റ് പാർക്കിൽ എത്തിയ പ്രതീതിയാണ് ഇവിടെ കുരുന്നുകളെ കാത്തിരിക്കുന്നത്. 11 റൈഡുകളിൽ എയർ ഇന്ത്യ വിമാനം മുതൽ കാടും ആനയും വെള്ളച്ചാട്ടവും വരെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ വിമാനം മുതൽ ഓഡിറ്റോറിയത്തോളം വലിപ്പമുള്ള ക്ലാസ് മുറി വരെയാണ് ഇരുവെള്ളിപ്ര ഗവ. എൽപി സ്കൂളിലെ പ്രീപ്രൈമറി ക്ലാസിനുവേണ്ടി ഒരുങ്ങുന്നത്. അമ്യൂസ്മെന്റ് പാർക്കിൽ എത്തിയ പ്രതീതിയാണ് ഇവിടെ കുരുന്നുകളെ കാത്തിരിക്കുന്നത്. 11 റൈഡുകളിൽ എയർ ഇന്ത്യ വിമാനം മുതൽ കാടും ആനയും വെള്ളച്ചാട്ടവും വരെയുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപ മുടക്കിയാണ് ക്ലാസ് മുറിയും പരിസരവും ഒരുക്കുന്നത്.

110 വർഷം പഴക്കമുള്ള സ്കൂളിൽ 1994ലാണ് പ്രീപ്രൈമറി തുടങ്ങുന്നത്. ഇപ്പോൾ 15 കുട്ടികളുണ്ട്.  ക്ലാസ് മുറിയിൽ 7 മൂലകളുണ്ട്. വായനാമൂല, സംഗീതമൂല, കളിമൂല, പാവമൂല, ശാസ്ത്രമൂല, ഗണിത മൂല, ചിത്രമൂല എന്നിവയാണിവ. ഓരോ കുട്ടികളുടെയും അഭിരുചിക്കനുസരിച്ച് ഓരോ മൂല തിരഞ്ഞെടുത്ത് സ്വയം പഠിക്കാം. സ്കൂൾ കെട്ടിടം മുഴുവനായും പഠന മാധ്യമമാക്കി മാറ്റി കുട്ടികളുടെ പഠനശേഷിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം.

ADVERTISEMENT

സ്കൂളിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും കുട്ടി ഏതെങ്കിലും ഒരു പഠനമാധ്യമത്തിലൂടെയായിരിക്കും കടന്നുപോകുകയെന്ന് പ്രധാനാധ്യാപിക എം. മൈമൂനയും പ്രീപ്രൈമറി അധ്യാപിക ശാന്തമ്മ എം.ജോണും പറഞ്ഞു. ഔഷധ സസ്യത്തോട്ടം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും 2 പ്രീപ്രൈമറി സ്കൂളുകളെ തിരഞ്ഞെടുത്താണു മാതൃകാ പ്രീ പ്രൈമറിയാക്കിയിരിക്കുന്നത്. ജില്ലയിൽ ഇരുവെള്ളിപ്ര സ്കൂളും തണ്ണിത്തോട് ഗവ. വെൽഫെയർ യുപി സ്കൂളിലുമാണ് ഈ വർഷം തുടങ്ങുന്നത്.