തിരുവല്ല ∙ ‌ തിരുമൂലപുരം – കറ്റോട് റോഡിൽ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. വെള്ളം ഒഴുകി പുറത്തേക്ക് പോകാനുള്ള ഓവു ചാലുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത് മണിമലയാറിൽ നിന്ന് 50 മീറ്ററോളം മാറിയാണ് തിരുമൂലപുരം-കറ്റോട് റോഡ്.എല്ലാ വെള്ളപ്പൊക്ക കാലത്തും, ശക്തമായ മഴ ഉണ്ടാകുമ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ‌ തിരുമൂലപുരം – കറ്റോട് റോഡിൽ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. വെള്ളം ഒഴുകി പുറത്തേക്ക് പോകാനുള്ള ഓവു ചാലുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്

മണിമലയാറിൽ നിന്ന് 50 മീറ്ററോളം മാറിയാണ് തിരുമൂലപുരം-കറ്റോട് റോഡ്.എല്ലാ വെള്ളപ്പൊക്ക കാലത്തും, ശക്തമായ മഴ ഉണ്ടാകുമ്പോഴും ഇവിടെ വെള്ളക്കെട്ട് പതിവാണ്.ആറു വർഷം മുൻപാണ് നാട്ടുകാരുടെയും ശനിദശ തുടങ്ങുന്നത്. റെയിൽവേ പാത ഇരട്ടപ്പാതയാക്കി മാറ്റി.അതിനു മുൻപ് വരെ റെയിൽവേ ഗേറ്റായിരുന്നു. 10 അടിയോളം ഉയരത്തിലുള്ള റെയിൽവേ പാത കടക്കാൻ ഇരുവശത്തും ഉയരത്തിലുണ്ടായിരുന്ന റോഡ് ശരിക്കും ഒരു തടയണയുടെ പ്രയോജനം ചെയ്തിരുന്നു. 

ADVERTISEMENT

ഇതു പൊളിച്ച് അടിപ്പാത നിർമിച്ചതോടെ മണിമലയാറ്റിൽ നിന്നു വെള്ളത്തിനു കയറാനുള്ള ഇടമായി ഈ ഭാഗം മാറി.മണിമലയാറ്റിൽ നിന്നു ഇരുവെള്ളിപ്ര അടിപ്പാതയിലേക്കു വെള്ളം കയറാതിരിക്കാൻ ആറിനു സമീപം ബണ്ട് നിർമിച്ചു.ഒരു വർഷം തികയുന്നതിനു മുൻപേ ഇതു തകർന്നു. അടുത്ത പടി അതിനു മുകളിലായി ഷട്ടർ നിർമിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. ഷട്ടർ കവിഞ്ഞും വെള്ളം കയറുന്നതാണ് പിന്നീട് കണ്ടത്.റെയിൽവേയുടെ പരിഷ്കാരങ്ങളിൽ അവസാനം കണ്ടത് അടിപ്പാതയുടെ ഇരുവശവും മേൽക്കൂര നിർമിക്കുകയായിരുന്നു.വെള്ളപ്പാച്ചിലിനെ തടയാൻ ഇതൊന്നിനും കഴിഞ്ഞില്ല.ഇടയ്ക്ക്് മഴ പെയ്യുമ്പോൾ അടിപ്പാതയിൽ വെള്ളം നിറയും.റെയിൽവേ മോട്ടർ കൊണ്ടുവന്നു വെള്ളം അടിച്ചു വറ്റിക്കും.തിരുമൂലപുരം-കറ്റോട് റോഡ് 3 കിലോമീറ്റർ 3 കോടി രൂപയ്ക്കും ചെലവാക്കിയാണ് നിർമിച്ചത് . 

എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്നതാണ്. തിരുവല്ല നഗരത്തിലെ തിരക്ക് ഒഴിവാക്കി കുറഞ്ഞ ദൂരത്തിൽ പോകാവുന്ന റോഡ് ധാരാളം യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്.വെള്ളം നിറഞ്ഞുകഴിഞ്ഞാൽ അടിപ്പാതയുടെ ആഴം പുതിയതായി എത്തുന്നവർക്ക് മനസിലാക്കാൻ കഴിയില്ല. വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ വേണ്ടി പാതയുടെ മധ്യഭാഗം ആഴം കൂട്ടിയാണ് നിർമിച്ചിരിക്കുന്നത്.ഓവുചാലകളുടെ നിർമാണ പ്രവർത്തനം പൂർത്തിയായെങ്കിലെ വെള്ളക്കെട്ട് ഒഴിവാകുമോ എന്ന് അറിയാൻ കഴിയൂ.കാത്തിരുന്നു കാണാം എന്നാണ് നാട്ടുകാരുടെ പ്രതികരണം.