തിരുവല്ല ∙ ശ്വാസംമുട്ടലിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച രോഗി മരിച്ചത് ഓക്സിജൻ ലഭിക്കാതെയെന്ന ആരോപണത്തിൽ പത്തനംതിട്ട ഡിഎംഒ ഡിഎംഒ ഡോ.എൽ.അനിതാകുമാരി അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളിൽനിന്നു വിശദാംശങ്ങൾ എടുത്തശേഷം ആരോഗ്യ വകുപ്പിന് റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ശ്വാസംമുട്ടലിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച രോഗി മരിച്ചത് ഓക്സിജൻ ലഭിക്കാതെയെന്ന ആരോപണത്തിൽ പത്തനംതിട്ട ഡിഎംഒ ഡിഎംഒ ഡോ.എൽ.അനിതാകുമാരി അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളിൽനിന്നു വിശദാംശങ്ങൾ എടുത്തശേഷം ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും.

പുലർച്ചെ 1.10ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രോഗി 1.45ന് മരിച്ചതായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഞായറാഴ്ച പുലർച്ചെ 1.10ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച രോഗിയെ പുനരുജ്ജീവന മുറിയിൽവച്ചു പരിശോധിച്ചശേഷം വെന്റിലേറ്ററിലേക്കു മാറ്റിയതായി ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. രോഗിയുടെ നില വഷളായിരുന്നു. പുലർച്ചെ 1.45ന് മരിച്ചു. രോഗിക്ക് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ നൽകിയെന്നും അധികൃതർ പറഞ്ഞു.

ADVERTISEMENT

ശ്വാസകോശ രോഗത്താൽ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം ഉൾപ്പെടെ നൽകി ആംബുലൻസിൽ ബന്ധുക്കളുടെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിടുകയായിരുന്നു.  അവിടെയെത്തി 20 മിനിറ്റിനു ശേഷമാണ് മരിച്ചത്.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഞായർ രാത്രി 12.25ന് ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് രാജനെ എത്തിച്ചത്. ഓക്സിജന്റെ അളവ് 38% ആയിരുന്നു. സമീപത്തുള്ള വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലെത്തിക്കാൻ പറഞ്ഞെങ്കിലും ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ആലപ്പുഴയിലേക്ക് അയച്ചത്. ഓക്സിജൻ ലെവൽ 80% ആക്കിയാണ് വിട്ടത്. സംഭവം സംബന്ധിച്ച് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഡോ.ബിജു ബി.നെൽസൺ താലൂക്ക് ആശുപത്രി സൂപ്രണ്ട്

ADVERTISEMENT

ആംബുലൻസിൽ കയറ്റിയപ്പോൾ ഡ്രൈവർ കാഷ്വൽറ്റിയിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടർ മാറ്റി വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു. ആശുപത്രിയിൽനിന്നു പുറപ്പെട്ട് 3 കിലോമീറ്റർ കഴിഞ്ഞപ്പോൾ ശ്വാസം മുട്ടൽ കൂടി. ഡ്രൈവറോട് പറഞ്ഞപ്പോൾ മാസ്ക് മാറ്റി നോക്കാൻ പറഞ്ഞു. ഇടയ്ക്ക് ഏതെങ്കിലും ആശുപത്രിയിൽ കയറ്റാൻ പറഞ്ഞെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോൾ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ചശേഷം മരിച്ചതായി അറിയിച്ചു. ആശുപത്രിയിൽ എത്തി അരമണിക്കൂറിനു ശേഷമാണു രോഗി മരിച്ചതെന്ന അധികൃതരുടെ വാദം ബന്ധുക്കൾ നിഷേധിച്ചു.  ഗിരീഷ് മരിച്ച കെ.ഡി.രാജന്റെ മകൻ