റാന്നി ∙ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് പുലർച്ചെയുള്ള കുടിയാൻമല സൂപ്പർ ഫാസ്റ്റും എറണാകുളം എയിംസ് ഫാസ്റ്റ് പാസഞ്ചറും വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ ബഹളം സൃഷ്ടിച്ചു. ഡ്രൈവർമാരിൽ ഒരാൾ ഡ്യൂട്ടിക്കെത്താത്തതും മറ്റൊരാൾ ഡ്യൂട്ടി നിഷേധിച്ചതുമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷൻ മാസ്റ്റർ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് പുലർച്ചെയുള്ള കുടിയാൻമല സൂപ്പർ ഫാസ്റ്റും എറണാകുളം എയിംസ് ഫാസ്റ്റ് പാസഞ്ചറും വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ ബഹളം സൃഷ്ടിച്ചു. ഡ്രൈവർമാരിൽ ഒരാൾ ഡ്യൂട്ടിക്കെത്താത്തതും മറ്റൊരാൾ ഡ്യൂട്ടി നിഷേധിച്ചതുമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷൻ മാസ്റ്റർ‌ (ഒഡി) ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകി.

റാന്നി സെന്ററിൽ കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസാണ് കുടിയാൻമല. പുലർച്ചെ 4.10ന് ആണ് ഇതു പുറപ്പെടേണ്ടത്. ഡ്യൂട്ടിക്കു പോകേണ്ട ഡ്രൈവർ‌ എത്താത്തതിനാൽ 4.30ന് പുറപ്പെടേണ്ട എയിംസ് സർവീസിനു പോകാനെത്തിയ ഡ്രൈവർക്ക് ഓഫിസിൽ നിന്ന് കാർ‌ഡ് എഴുതി നൽകി. ഇന്നു നടക്കുന്ന യൂണിയൻ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ കുടിയാൻമലയ്ക്കു പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കാർഡ് തിരികെ വച്ചശേഷം ഡ്രൈവർ പോയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

ഇതിനിടെയാണ് ഇരു ബസുകളിലും പോകേണ്ട യാത്രക്കാർ ബഹളം തുടങ്ങിയത്. ഒടുവിൽ‌ തലേന്ന് എയിംസ് ഡ്യൂട്ടി കഴിഞ്ഞെത്തി വിശ്രമിക്കുന്ന ഡ്രൈവറെ വിളിച്ചുണർത്തി 5.10ന് ആണ് കുടിയാൻമല സർവീസ് അയച്ചത്. എയിംസ് സർവീസ് 5.20നും പുറപ്പെട്ടു. 5ന് ചെറുകോൽപുഴ വഴിയുള്ള സർവീസ് 25 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.കെഎസ്ആർടിസി സ്ക്വാഡും വിജിലൻസ് വിഭാഗവും റാന്നിയിലെത്തി പരിശോധന നടത്തി.