അടൂർ ∙ ലഹരിമരുന്നിന്റെ ഉപയോഗം തടഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആന്റോ ആന്റണി എംപി. മിത്രപുരം ഗാന്ധിഭവന്റെയും മിത്രപുരം കലാസമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരാചരണവും ഗാന്ധിജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ ലഹരിമരുന്നിന്റെ ഉപയോഗം തടഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആന്റോ ആന്റണി എംപി. മിത്രപുരം ഗാന്ധിഭവന്റെയും മിത്രപുരം കലാസമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരാചരണവും ഗാന്ധിജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ ഉണ്ണിത്താൻ, എസ്. അനിൽകുമാർ, ആർ. സുരേഷ്, കുടശനാട് മുരളി, വി. അജയ്, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ പ്രചാരണത്തിനു തുടക്കം

ADVERTISEMENT

അടൂർ ∙ മാർ ക്രിസോസ്റ്റം കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപെയ്‌ൻ–ജ്യോതി 2കെ22നു തുടക്കമായി. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ്മോബും ബൈക്ക് റാലിയും നടത്തി. ക്യാംപെയ്ൻ കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയസും റാലി കോളജ് പ്രിൻസിപ്പൽ ഇട്ടി വർഗീസും ഉദ്ഘാടനം ചെയ്തു.

എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.എ. പ്രദീപ്, വിമുക്തി ജില്ലാ കോ–ഓർഡിനേറ്റർ ജോസ് കളീക്കൽ, ഡിവൈഎസ്പി ആർ. ബിനു, ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, കോളജ് ഡയറക്ടർ ഫാ. ഡാനിയേൽ ബഥേൽ, പ്രോഗ്രാം ഓഫിസർ എൽ.ആർ. ശ്രീകല, സുമിത ചന്ദ്രൻ, ലിനു രാജു, ആഷിൻ സാബു, ടിഷ്മ, അമൽ ജ്യോതി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ലഹരിക്ക് എതിരെ എസ്എഫ്ഐയും

അടൂർ ∙ എസ്എഫ്ഐ അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്‌യിനു–മാനിഷാദ തുടക്കമായി. അടൂർ ഏരിയായിലെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ ഷാഡോ ടീമും സ്കൂൾ–കോളജുകളുടെ പുറത്ത് വിദ്യാർഥികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ജാഗ്രതാ സമിതികളും രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്.

ADVERTISEMENT

കോളജ് യൂണിയനുകളും എക്സൈസ് വകുപ്പും ചേർന്ന് സെമിനാറുകൾ, ബോധവൽക്കരണം, ലഹരി ഉപയോഗിക്കുന്നവരുടെ സർവേ എന്നിവയും കാർട്ടൂൺ മത്സരവും സൈക്കിൾ റാലിയും മാരത്തൺ ഓട്ടവും തെരുവുനാടകവും ഫ്ലാഷ്മോബുകളും സംവാദങ്ങളും ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗൺസലിങ് സെല്ലിന്റെ സഹായം ലഭ്യമാക്കുമെന്നും ഏരിയ പ്രസിഡന്റ് ആസിഫ് അഷറഫ്, സെക്രട്ടറി അനന്തു മധു എന്നിവർ അറിയിച്ചു.