പത്തനംതിട്ട ∙ സാംസ്കാരികപരമായി കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും വ്യവസായത്തെ സംബന്ധിച്ച് ചെകുത്താന്റെ നാടാണെന്ന് ശശി തരൂർ എംപി. അടൂർ ബോധിഗ്രാമിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ ഇന്ത്യ, സാമൂഹിക സാമ്പത്തിക ശാക്തീകരണം’ എന്ന വിഷയത്തിലുള്ള യൂത്ത് കോൺക്ലേവിൽ പ്രഭാഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സാംസ്കാരികപരമായി കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും വ്യവസായത്തെ സംബന്ധിച്ച് ചെകുത്താന്റെ നാടാണെന്ന് ശശി തരൂർ എംപി. അടൂർ ബോധിഗ്രാമിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘യുവ ഇന്ത്യ, സാമൂഹിക സാമ്പത്തിക ശാക്തീകരണം’ എന്ന വിഷയത്തിലുള്ള യൂത്ത് കോൺക്ലേവിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള 250ൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു. 

വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ കേരളം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളോട് കിടപിടിക്കുമെങ്കിലും തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളം ഇപ്പോൾ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ഓൾഡ് ഏജ് ഹോമായി കരുതുന്ന തലമുറയാണ് വളർന്നു വരുന്നത്. ഏറിയപങ്ക് വിദ്യാർഥികളും വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. കടക്കെണിയിൽ മുങ്ങുന്ന സംസ്ഥാനത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാണ് അവർ. ഓരോ വർഷവും കഴിയുമ്പോഴും കേരളത്തിന്റെ കടം ഏറിവരുകയാണ്.

ADVERTISEMENT

കേരളം എത്രകാലം ഇങ്ങനെ മുന്നോട്ടുപോകും എന്നതിൽ  സംശയമുണ്ട്. ഇതിൽ നിന്നെല്ലാം കേരളത്തിന് രക്ഷ നേടണമെങ്കിൽ യുവ തലമുറയെ ഇവിടെ പിടിച്ചു നിർത്താൻ സാധിക്കണം. വിദേശത്തു നിന്നുപോലുമുള്ള വിദ്യാർഥികൾ കേരളത്തിലേക്ക് എത്തുന്ന തരത്തിൽ ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തെ വളർത്തണമെന്നും തരൂർ പറഞ്ഞു.ബോധിഗ്രാം ഡയറക്ടർ ജോൺ സാമുവൽ, ചീഫ് കോ ഓർഡിനേറ്റർ കെ.ആർ.വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ.ജോൺ, ഡിസിസി വൈസ് പ്രസിഡ‌ന്റ് ടി.കെ.ഷാജു, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിനു എസ്.ചക്കാലയിൽ, സോജി മെഴുവേലിൽ, സ‌ജി കൊട്ടയ്ക്കാട്, റോഷൻ നായർ, മാത്യു ചെറിയാൻ, മണ്ഡലം പ്രസിഡന്റുമാരായ ഷിബു ചിറക്കരോട്ട്, ഇ.എ.ലത്തീഫ്, വാഴുവേലിൽ രാധാകൃഷ്ണൻ, മണ്ണടി മോഹൻ, കമറുദ്ദീൻ മുണ്ടുതറയിൽ, റെജി മാമ്മൻ, ഹരികുമാർ മലമേക്കര, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജനി പ്രദീപ്, ‌‌‌‌‌‌കേരള പ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ പ്രസിഡന്റ് ഏബൽ മാത്യു, ജനറൽ സെക്രട്ടറി കെ.ജി. റെജി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ പുഷ്കരൻ, ബിജു പി. ജോർജ്, വിൽസൺ തുണ്ടിയത്ത്‌, ഷൈനി ജോർജ്, എം.ആർ. ജയപ്രസാദ്, സാമുവൽ, ഏ‌ഴംകുളം അജു തുടങ്ങിയവർ പങ്കെടുത്തു.