കോന്നി ∙ വീട്ടുവളപ്പിൽനിന്നു ചന്ദനമരം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഒരാൾകൂടി പിടിയിൽ. തിരുനെൽവേലി തറക്കുടി അമ്മൻകോവിൽ തെരുവ് കനേഷ് കുമാർ (24) ആണ് പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. പൊലീസ് ഇൻസ്പെക്ടർ സി. ദേവരാജന്റെ നിർദേശപ്രകാരം എസ്ഐ എ.ആർ.രവീന്ദ്രന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി ∙ വീട്ടുവളപ്പിൽനിന്നു ചന്ദനമരം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഒരാൾകൂടി പിടിയിൽ. തിരുനെൽവേലി തറക്കുടി അമ്മൻകോവിൽ തെരുവ് കനേഷ് കുമാർ (24) ആണ് പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. പൊലീസ് ഇൻസ്പെക്ടർ സി. ദേവരാജന്റെ നിർദേശപ്രകാരം എസ്ഐ എ.ആർ.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെത്തിയാണ് ഇയാളെ പിടികൂടിയത്.

ചന്ദനത്തടി വിറ്റഴിച്ചത് കനേഷ് കുമാറാണെന്ന് പൊലീസ് പറഞ്ഞു. ചെങ്കോട്ട തേക്കടി സ്വദേശി കനീഷ് കുമാർ (30), ചെങ്കോട്ട കതിരവൻ കോളനി അരുൺ കുമാർ (20), തെങ്ങുംകാവ് കാവുംമുറിയിൽ രാജൻ (54) എന്നിവരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മങ്ങാരം മാങ്കുളം സ്വദേശി സന്ധ്യ ശേഖറിന്റെ വീട്ടുമുറ്റത്തുനിന്ന ചന്ദനമരമാണ് മോഷണം പോയത്. റംബൂട്ടാൻ ശേഖരിച്ച് വിൽപന നടത്താനായി എത്തിയവരാണ് കനേഷ് കുമാറും അരുൺ കുമാറും.

ADVERTISEMENT

ചന്ദനമരം നോക്കിവച്ച് വിവരം നൽകിയത് രാജനാണ്. ഇയാളുടെ പെട്ടിഓട്ടോയിലാണ് ചന്ദനം കടത്തിയത്. രാജനെ ശബരിമലയിലെ കച്ചവടസ്ഥലത്തുനിന്നും മറ്റു രണ്ടുപേരെ ചെങ്കോട്ടയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിൽ മാത്രമേ ചന്ദനം വിൽപന നടത്തിയത് അടക്കമുള്ള വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് ഇൻസ്പെക്ടർ സി. ദേവരാജൻ പറഞ്ഞു.