ഏറത്ത്∙മാലിന്യം ഉള്ളിടത്ത് മാത്രമല്ല ഈച്ച. വേനൽക്കാലത്ത് വൃത്തിയും വെടിപ്പുമുള്ള പരിസരത്തെ ഈച്ച ശല്യം കൊണ്ട് ചൂരക്കോട് ബദാംമുക്കുകാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ആഴ്ചകളായി വീടും പരിസരവും വലയം ചെയ്തിരിക്കുന്ന ഈച്ചയുമായി യുദ്ധത്തിലാണ് വീട്ടുകാർ. വെള്ളക്കുളങ്ങര-മണ്ണടി റോഡരികിൽ ബദാമുക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറത്ത്∙മാലിന്യം ഉള്ളിടത്ത് മാത്രമല്ല ഈച്ച. വേനൽക്കാലത്ത് വൃത്തിയും വെടിപ്പുമുള്ള പരിസരത്തെ ഈച്ച ശല്യം കൊണ്ട് ചൂരക്കോട് ബദാംമുക്കുകാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ആഴ്ചകളായി വീടും പരിസരവും വലയം ചെയ്തിരിക്കുന്ന ഈച്ചയുമായി യുദ്ധത്തിലാണ് വീട്ടുകാർ. വെള്ളക്കുളങ്ങര-മണ്ണടി റോഡരികിൽ ബദാമുക്കിനു തെക്കുള്ള വീടുകളിലാണ് ഈച്ച ശല്യം. രൂക്ഷമായത്.

പകൽ സമയം വാതിലടച്ച് വീടിനുള്ളിൽ കഴിയേണ്ട അവസ്ഥയിലാണ് വീട്ടുകാർ. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും പ്രയാസം നേരിടുന്നു. വാതിൽ തുറന്നാൽ അടുക്കള മുതൽ സ്വീകരണമുറി വരെയും ഈച്ച' പാഞ്ഞടുക്കും. വീടിനു  പുറത്ത് പൂമുഖത്തും കാർ പോർച്ചിലും, ഭിത്തികൾ, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ പ്രതലങ്ങളിലും ഈച്ചകൾ. വീട്ടിലേക്കു വരുന്ന അതിഥികളെയും അകറ്റി നിർത്തേണ്ടി വരുന്ന പ്രതിസന്ധിയിലാണിവർ. പശ പുരട്ടിയ പേപ്പർ ഉപയോഗിച്ച് ഈച്ചയെ  അകറ്റാൻ നോക്കിയെങ്കിലും ഈച്ചയുടെ എണ്ണം കുറയുന്നില്ല.

ADVERTISEMENT

വിപണിയിലെ വില കൂടിയ ഈച്ചനാശിനിയൊക്കെ പ്രയോഗിച്ചു നോക്കിയിട്ടും മാറ്റമില്ല. വർഷത്തിൽ മൂന്നു തവണ ഇവിടെ ഇത്തരത്തിൽ രൂക്ഷമായ ഈച്ച ശല്യമുണ്ട്.ഇപ്പോൾ 5 വീടുകളിലാണ് കടുതൽ ശല്യം. അഞ്ചു വീടുകളും വൃത്തിയുള്ള ചുറ്റുപാടിലുള്ളതാണ്. രാവിലെ 9 നും  വൈകിട്ട് 5 നും ഇടയിലാണ് ശല്യം. ഇതിനോടകം കുട്ടികൾക്ക് രോഗങ്ങൾ പിടിപെട്ട് ചികിത്സ തേടിയെന്നും വീട്ടുകാർ പറഞ്ഞു. പഞ്ചായത്തിൽ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. പ്രതിരോധ ലായനികൾ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല.

വീടുകളിൽ കുട്ടികളും വയോധികരും ഉള്ളതിനാൽ വീര്യം കൂടിയ പ്രതിരോധ ലായനികൾ, ഫോഗിങ് എന്നിവ പ്രയോഗിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.,പരിസരത്ത് മാലിന്യം ഇല്ലെങ്കിലും വീട് ഈച്ച വലയം ചെയ്തിരിക്കുന്നതിന്റെ കാരണവും ഈച്ചയുടെ ഉറവിടവും അജ്ഞാതം.

ADVERTISEMENT

മുണ്ടപ്പള്ളിയിൽ കൊതുക്

കൊതുകുശല്യം കൊണ്ട് ദുരിതത്തിലാണ് മുണ്ടപ്പള്ളി നിവാസികൾ. പള്ളിക്കൽ പഞ്ചായത്തിലെ 18 –ാംവാർഡിൽ മുണ്ടപ്പള്ളി സ്കൂളിനു സമീപമാണ് വീടുകളിൽ കൊതുകു ശല്യം.വേനൽക്കാലത്ത് കൊതുകു പെരുകുന്നതിന്റെ കാരണം തേടുകയാണ് നാട്ടുകാർ.പരീക്ഷ കാലത്ത് കൊതുകുശല്യം കാരണം വീടുകളിൽ കുട്ടികളും അസ്വസ്ഥരാണ്.

ADVERTISEMENT

വെള്ള നിറമുള്ള വലുപ്പം കുറഞ്ഞ കൊതുകുകളാണന്നും വൈകുന്നേരത്താണ് കൂടുതലായി എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു.സ്വസ്ഥമായി ഉറങ്ങാൻ അധികൃതരുടെ സഹായം കാത്തിരിക്കുകയാണ് നാട്ടുകാർ.