പത്തനംതിട്ട∙ ശബരിമല പാതയിൽ ഇലവുങ്കലിനു സമീപം തീർഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിനു കാരണം ബ്രേക്ക് തകരാറെന്നു മോട്ടർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപകടം നടന്ന വളവിനു കുറെ മുൻപു തന്നെ ബ്രേക്ക് പിടിച്ചിട്ടും ബസ് നിൽക്കാതെ പാളിയതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ശബരിമല പാതയിൽ ഇലവുങ്കലിനു സമീപം തീർഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിനു കാരണം ബ്രേക്ക് തകരാറെന്നു മോട്ടർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ  അപകടം നടന്ന വളവിനു കുറെ മുൻപു തന്നെ ബ്രേക്ക് പിടിച്ചിട്ടും ബസ് നിൽക്കാതെ പാളിയതിന്റെ അടയാളം റോഡിലുണ്ട്. ഇറക്കത്തിൽ ഗിയർ മാറ്റി വേഗം കുറച്ചു പോകുന്നതിനു പകരം ന്യൂട്രലിൽ ഇറങ്ങിയതു കാരണം ബ്രേക്ക് ഡ്രം ചൂടാതോടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നെന്ന് ആർടിഒ പറഞ്ഞു.

അപകടത്തിൽ പരുക്കേറ്റു കോട്ടയം  മെഡിക്കൽ  കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള തമിഴ്നാട് സ്വദേശിയായ ഗുരുസ്വാമി രംഗനാഥന്റെ (85) നിലഗുരുതരമായി തുടരുകയാണ്. തലയിൽ നിന്നുള്ള രക്തസ്രാവം ഇന്നലെ ഉച്ചയ്ക്കു ശേഷം കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുമാർ (45) അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

ADVERTISEMENT

അപകടത്തിൽ പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായിരുന്ന 6 പേരെ ഇന്നലെ വിട്ടയച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ  സുഖം പ്രാപിച്ചുവരുന്നു.