സീതത്തോട് ∙ മണിയാർ എവിടി തോട്ടത്തിൽ കടുവ ഇറങ്ങി. റബർ ടാപ്പിങ്ങിനായി വീട്ടിൽനിന്നിറങ്ങിയ ചരുവിള പുത്തൻവീട്ടിൽ അലക്സ് ജോസഫ്, മണിയാർ കാർബോറാണ്ടം പദ്ധതിയിലെ സെക്യൂരിറ്റി ജീവനക്കാരൻ സുബാഷ്, കുറുങ്ങാലി ലയത്തിൽ താമസിക്കുന്ന റോജി എന്നിവരാണു കടുവയെ നേരിൽകണ്ടത്. റോഡിനോടു ചേർന്നുള്ള മരത്തിനു സമീപത്തായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് ∙ മണിയാർ എവിടി തോട്ടത്തിൽ കടുവ ഇറങ്ങി. റബർ ടാപ്പിങ്ങിനായി വീട്ടിൽനിന്നിറങ്ങിയ ചരുവിള പുത്തൻവീട്ടിൽ അലക്സ് ജോസഫ്, മണിയാർ കാർബോറാണ്ടം പദ്ധതിയിലെ സെക്യൂരിറ്റി ജീവനക്കാരൻ സുബാഷ്, കുറുങ്ങാലി ലയത്തിൽ താമസിക്കുന്ന റോജി എന്നിവരാണു കടുവയെ നേരിൽകണ്ടത്. റോഡിനോടു ചേർന്നുള്ള മരത്തിനു സമീപത്തായാണ് കടുവയെ കണ്ടതെന്ന് ഇവർ പറഞ്ഞു.സംഭവം അറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി പരിശോധന നടത്തി.

കടുവ തന്നെയാകാമെന്ന നിഗമനത്തിലാണ് വനപാലകർ. രാത്രി ഒറ്റയ്ക്കു നടക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകി. പ്രദേശത്തു റോന്ത് ചുറ്റൽ കർശനമാക്കിയതായി വനപാലകർ പറഞ്ഞു. മണിയാർ തൂക്കുപാലത്തിനു സമീപത്തെ കാട്ടിലാണ് കടുവയുടെ താവളമെന്ന് സംശയം. ഒന്നര മാസം മുൻപ് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായി മുതലവാരത്തിനു സമീപം കടുവയെ കണ്ടിരുന്നു. ഇപ്പോൾ കടുവയെ കണ്ട സ്ഥലത്തിനു സമീപമാണ് രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനമേഖല.

ADVERTISEMENT

വെളുപ്പിന് രണ്ടരയായിക്കാണും. കയ്യിലിരുന്ന ടാപ്പിങ് കത്തി രാകി ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ നടന്നുവരുമ്പോഴാണ് കഷ്ടിച്ച് 15 അടി മുന്നിലായി കടുവയെ കാണുന്നത്. മൂടൽ മഞ്ഞ് കാരണം ആദ്യം വ്യക്തമായില്ല. ലൈറ്റ് വ്യക്തമായി തെളിച്ചപ്പോൾ കടുവയാണെന്നു മനസ്സിലായി. പേടിച്ചലറി സമീപത്തെ രമേശിന്റെ ലയത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥർ വാഹനവുമായി എത്തിയാണ് വീട്ടിലെത്തിച്ചത്. അലക്സ് ജോസഫ് ചരുവിള പുത്തൻവീട് എവിടി തോട്ടം തൊഴിലാളി