തിരുവല്ല ∙ എഐ ക്യാമറകൾ രാവിലെ 8 മണിക്കു കണ്ണു തുറന്നതേയുള്ളു. 4 മിനിറ്റനകം തിരുവല്ല കുരിശുകവലയിലെ ക്യാമറയിൽ ആദ്യത്തെ ‘കേസ്’ പതിഞ്ഞു. കോട്ടയം റജിസ്ട്രേഷനുള്ള ജീപ്പിൽ മുൻസീറ്റിൽ ഇരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സമയം 8 മണി 4 മിനിറ്റ് 17 സെക്കൻഡ്. ക്യാമറ പരിശോധനയ്ക്കു കെൽട്രോൺ നിയോഗിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ എഐ ക്യാമറകൾ രാവിലെ 8 മണിക്കു കണ്ണു തുറന്നതേയുള്ളു. 4 മിനിറ്റനകം തിരുവല്ല കുരിശുകവലയിലെ ക്യാമറയിൽ ആദ്യത്തെ ‘കേസ്’ പതിഞ്ഞു. കോട്ടയം റജിസ്ട്രേഷനുള്ള ജീപ്പിൽ മുൻസീറ്റിൽ ഇരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സമയം 8 മണി 4 മിനിറ്റ് 17 സെക്കൻഡ്. ക്യാമറ പരിശോധനയ്ക്കു കെൽട്രോൺ നിയോഗിച്ച ഉദ്യോഗസ്ഥർ റവന്യു ടവറിലെ എൻഫോഴ്സ്മെന്റ് ആർടി ഓഫിസിലെ കേന്ദ്രത്തിൽ 9 മണിക്ക് എത്തുന്നതിനകംതന്നെ പല നിയമലംഘനങ്ങളും ക്യാമറ ഒപ്പിയെടുത്തു.

രാവിലെ 8 മുതൽ വൈകിട്ട് 3 മണി വരെ നിയമലംഘനത്തിന്റെ പരിധിയിൽ വരുന്ന  ഏകദേശം 350 സംഭവങ്ങളാണു ജില്ലയിലെ 42 ക്യാമറകൾ കണ്ടെത്തിയത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇതിൽ 153 എണ്ണം നിയമലംഘനങ്ങളാണെന്നു സ്ഥിരീകരിച്ചതായി എൻഫോഴ്സ്മെന്റ് ആർടിഒ എൻ.സി.അജിത് കുമാർ പറഞ്ഞു. ഇവർക്ക് ഇന്നു നോട്ടിസ് അയയ്ക്കും.

ADVERTISEMENT

ബാക്കിയുള്ളവ വിശദമായ പരിശോധനയ്ക്കു വിധേയമാക്കും. 44 ക്യാമറകളാണു ജില്ലയിൽ സ്ഥാപിച്ചത്. ഇതിൽ അടൂരിലേതു വാഹനമിടിച്ചു തകർന്നുകിടക്കുകയാണ്. കോഴഞ്ചേരിയിലേതു റോഡു വികസനത്തിനായി മാറ്റിവച്ചു. പിന്നീടുള്ള ഒരെണ്ണത്തിൽ നിന്നുള്ള വിവരശേഖരണം പൂർണതോതിൽ സജ്ജമായിട്ടില്ല. ബാക്കി 41 എണ്ണം കൃത്യമായി ജോലി ചെയ്യുന്നുണ്ട്. നിയമലംഘനങ്ങളിൽ കൂടുതലും മുൻസീറ്റിലെ യാത്രക്കാരൻ സീറ്റ്ബെൽറ്റ് ധരിക്കാത്തതാണ്. ഹെൽമറ്റ് ഇല്ലാത്ത യാത്ര, 3 പേർ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്. മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി എല്ലാ നിയമലംഘനങ്ങളും ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കെൽട്രോണിൽ നിന്നുള്ള 4 ഓപ്പറേറ്റർമാരും ഒരു സൂപ്പർവൈസറും ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമാണു തിരുവല്ലയിലെ ഓഫിസിലുള്ളത്.

ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ ആദ്യം തിരുവനന്തപുരത്തെ കേന്ദ്രത്തിലാണെത്തുക. ഇവിടെ നിന്ന് ഓരോ ജില്ലയിലെയും ക്യാമറയിലെ ദൃശ്യങ്ങൾ അതതു ജില്ലാ കേന്ദ്രത്തിലേക്കയയ്ക്കും. അവിടെ വീണ്ടും പരിശോധന നടത്തി നിയമലംഘനമാണെന്ന് ഉറപ്പിച്ചശേഷമാകും നോട്ടിസ്.ക്യാമറകളിൽ പതിയുന്നവ നിയമലംഘനമാണെന്ന് ഉറപ്പിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ പലപ്പോഴും ബുദ്ധിമുട്ടേണ്ടിവരും. സീറ്റ് ബെൽറ്റിന്റെ അതേ നിറമുള്ള വസ്ത്രം ധരിച്ചവരാണു യാത്രക്കാരനും ഡ്രൈവറുമെങ്കിൽ ക്യാമറ സീറ്റ് ബെൽറ്റ് ഇല്ലെന്നായിരിക്കും കണ്ടെത്തുക. മഴക്കാല യാത്രയിൽ മുൻഗ്ലാസിലെ കണ്ണാടിയിൽ കൂടി സീറ്റ് ബെൽറ്റില്ലെന്നു ഉറപ്പിക്കാനും പ്രയാസമാകും. ക്യാമറകളിൽ പരിശോധന അവസാനിക്കുന്നില്ല. ജില്ലയിലുടനീളം ഒരു ഇന്റർസെപ്റ്ററും 5 സ്ക്വാഡുകളും ക്യാമറയില്ലാത്ത വഴികളിലെല്ലാം പരിശോധനയ്ക്കുണ്ട്. ഒരു സ്ക്വാഡ് രാത്രികാല പരിശോധനയും നടത്തുന്നുണ്ട്.