പത്തനംതിട്ട∙ കെഎസ്ആർടിസി പത്തനംതിട്ട വഴി കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നു. പുനലൂർ–മൂന്നാർ പുതിയ സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. തൊടുപുഴ, നേര്യമംഗലം, അടിമാലി വഴിയാണ് സർവീസ്. രാവിലെ 5ന് പുനലൂരിൽ നിന്നു പുറപ്പെടും. 6ന് പത്തനംതിട്ട, 6.25ന് റാന്നിയിലും 11.50ന് മൂന്നാറിലും എത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചയ്ക്ക് 2ന് മൂന്നാറിൽ നിന്നു തിരിച്ചു  പുനലൂർക്കു പുറപ്പെടും. പുനലൂർ- കാഞ്ഞങ്ങാട് സൂപ്പർ ഫാസ്റ്റ് കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ്, ചിറ്റാരിക്കൽ വഴിയാണ് സർവീസ് നടത്തുക. ഉച്ചയ്ക്ക് 2ന് പുനലൂരിൽ നിന്നു പുറപ്പെടും. 3ന് പത്തനംതിട്ട, 3.25ന് റാന്നി, പുലർച്ചെ  4.10ന് തളിപ്പറമ്പ്, 5.30ന് ചിറ്റാരിക്കാൽ, രാവിലെ 7.40ന് കാഞ്ഞങ്ങാട് എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് നിന്നു പുനലൂരിനു പുറപ്പെടുന്ന ബസ് പുലർച്ചെ 5.20ന് പത്തനംതിട്ട എത്തും.

ADVERTISEMENT

വാഗമൺ, മൂന്നാർ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവീസ് തുടങ്ങി. നെടുമങ്ങാട്- മൂന്നാർ  സൂപ്പർ ഫാസ്റ്റിന്റെ സമയത്തിലും ചെറിയ മാറ്റം വരുത്തി.രാവിലെ 5.30ന് നെടുമങ്ങാട് നിന്നു പുറപ്പെടുന്ന ബസ് 8.55ന് പത്തനംതിട്ടയിലും വൈകിട്ട് 3.55ന്  മൂന്നാറും എത്തും. തിരുവനന്തപുരത്തു നിന്നു വാഗമൺ വഴി കട്ടപ്പനയ്ക്ക്  സൂപ്പർ ഫാസ്റ്റ് സർവീസ് തുടങ്ങി. രാവിലെ 6.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ബസ് 10.30ന് പത്തനംതിട്ട, ഉച്ചയ്ക്ക് ഒന്നിന് വാഗമൺ എത്തും.

ബസുകളുടെ സമയം മാറി

ADVERTISEMENT

വെഞ്ഞാറമൂട്, പത്തനംതിട്ട, മല്ലപ്പള്ളി, കോട്ടയം വഴി സർവീസ് നടത്തുന്ന പൂവാർ- എറണാകുളം സൂപ്പർ ഫാസ്റ്റിന്റെ സമയം മാറ്റി. ഉച്ചയ്ക്ക് 2ന് പൂവാറിൽ നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 6.40ന് പത്തനംതിട്ടയും രാത്രി 10.05ന്  എറണാകുളത്തും എത്തും.  എറണാകുളത്തു നിന്നു പുലർച്ചെ 3ന് പുറപ്പെടുന്ന ബസ്  രാവിലെ 6.40ന് പത്തനംതിട്ട, ടെക്നോപാർക്ക് വഴി  രാവിലെ 10.05ന് തിരുവനന്തപുരം എത്തും. നാളെ മുതൽ പുതിയ സമയത്താണ് സർവീസ് നടത്തുക. വിഴിഞ്ഞം- തൊടുപുഴ സൂപ്പർ ഫാസ്റ്റിന്റെ സമയവും മാറ്റി.വിഴിഞ്ഞത്തു നിന്നു രാവിലെ 6.40ന് പുറപ്പെടുന്ന ബസ് 11.15ന് പത്തനംതിട്ട എത്തും. തൊടുപുഴയിൽ നിന്ന് വൈകിട്ട് 5ന് പുറപ്പെടുന്ന ബസ് റാന്നിയിൽ രാത്രി 7.25നും 8.05ന് പത്തനംതിട്ടയും എത്തും.