പാലോട്∙ പെരിങ്ങമ്മല പറങ്കിമാം വിള നവാസ് മൻസിലിൽ നാസില ബീവി (42) കിടപ്പുമുറിയിൽ ഉറക്കത്തിനിടെ കുത്തേറ്റു മരിച്ചു. ഒളിവി‍ൽപ്പോയ ഭർത്താവ് ചാക്ക ഐടിഐയിലെ ക്ലാർക്ക് അബ്ദുൽ റഹീമിനായി (47) പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മകൾക്കും ഭർത്താവിനുമൊപ്പം ഉറങ്ങാൻ കിടന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙ പെരിങ്ങമ്മല പറങ്കിമാം വിള നവാസ് മൻസിലിൽ നാസില ബീവി (42) കിടപ്പുമുറിയിൽ ഉറക്കത്തിനിടെ കുത്തേറ്റു മരിച്ചു. ഒളിവി‍ൽപ്പോയ ഭർത്താവ് ചാക്ക ഐടിഐയിലെ  ക്ലാർക്ക് അബ്ദുൽ റഹീമിനായി (47) പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മകൾക്കും ഭർത്താവിനുമൊപ്പം ഉറങ്ങാൻ കിടന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. ചോക്കലേറ്റിൽ ലഹരി മരുന്നു കലർത്തി നൽകി ഭാര്യയെയും മകളെയും ഉറക്കിയ ശേഷം നാസിലയെ അബ്ദുൽ റഹീം  കൊലപ്പെടുത്തിയെന്നാണു പൊലീസിൻെറ നിഗമനം. അമ്മ കൊല്ലപ്പെട്ടത്  തൊട്ടടുത്തു കിടന്ന മകൾ അറിഞ്ഞില്ല.

നാസിലയുടെ കൊലപാതക അന്വേഷണത്തിനെത്തിയ പൊലീസ് നായ പ്രതി പോയ വഴിയേ സഞ്ചരിച്ചപ്പോൾ

അബുദുൽ റഹീം ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടിലെത്തിയെന്നും അമ്മയുമായി തർക്കമോ വഴക്കോ ഉണ്ടായില്ലെന്നും 12 വയസ്സുകാരിയായ മകൾ പൊലീസിനോട് പറഞ്ഞു. കൊണ്ടു വന്ന ചോക്കലേറ്റ് മകൾക്കും ഭാര്യയ്ക്കും  നൽകിയ ശേഷം 12 മണിയോടെ ഉറങ്ങാൻ കിടന്നു. പിറ്റേന്നു നേരം പുലർന്നിട്ടും നാസിലയും മകളും ഉണരാത്തതിനെ തുടർന്നു  നാസിലയുടെ പിതാവ് മുറിയിൽ വന്നു നോക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.  കഴുത്തിന്റെ ഇടതു വശത്തും നെഞ്ചിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്.

ADVERTISEMENT

അടുത്തു കിടന്ന മകൾ കൊലപാതകം അറിയാതെ പോയത് മരുന്നു മൂലമുണ്ടായ ഗാഢനിദ്ര മൂലമാണെന്ന് പൊലീസ്  സംശയിക്കുന്നു. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ  പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. വിരലടയാള സംഘവും പൊലീസ് നായയും തെളിവെടുത്തു. പാലോട് സിഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊലീസ് നായ കിടപ്പുമുറിയിൽ മണം പിടിച്ച ശേഷം സമീപത്തെ നദിയിലെ കുളിക്കടവു വരെ പോയി. കൊലയ്ക്കു ശേഷം പ്രതി നദി കടന്നു പോയതാവാമെന്നു പൊലീസ് സംശയിക്കുന്നു.