വെള്ളറട∙ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി പെട്രോൾ ബോംബെറിഞ്ഞവർ മാറനല്ലൂർ, കള്ളിക്കാട് പൊലീസ് സ്റ്റേഷനുകൾക്കു നേരെ ഈയിടെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച സംഘത്തിൽ പെട്ടവരാണോയെന്ന് അന്വേഷിക്കുന്നു. ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളറട∙ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി പെട്രോൾ ബോംബെറിഞ്ഞവർ മാറനല്ലൂർ, കള്ളിക്കാട് പൊലീസ് സ്റ്റേഷനുകൾക്കു നേരെ ഈയിടെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച സംഘത്തിൽ പെട്ടവരാണോയെന്ന് അന്വേഷിക്കുന്നു.ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും പരിശോധന നടത്തി.

പൊട്ടിച്ചിതറിയ പെട്രോൾ ബോംബ്

റൂറൽ എസ്പി ദിവ്യ എസ്.ഗോപിനാഥ്, കാട്ടാക്കട ഡിവൈഎസ്പി സി.പ്രശാന്ത് എന്നിവരും സ്റ്റേഷനിൽ എത്തി. ആര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കച്ചവട സംഘങ്ങൾ ഏറെയുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ കച്ചവടം. കച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് തമ്മിൽ ഏറ്റുമുട്ടാറുള്ളതും പതിവാണ്. പൊലീസിന് ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല.

ബോംബ് ആക്രമണം നടത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടുന്ന പ്രതികളുടെ സിസിടിവി ദൃശ്യം.
ADVERTISEMENT

ഇടയ്ക്കിടെ എസ്പിയുടെ നേതൃത്വത്തിലുള്ള ആന്റി നർകോട്ടിക് സംഘം പ്രദേശത്ത് പരിശോധന നടത്തി പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും അതുകൊണ്ട് കാര്യമായ ഫലമുണ്ടാവുന്നില്ല. സ്റ്റേഷനിലെ പൊലീസിനെ കഞ്ചാവ് കച്ചവടക്കാർക്ക്   ഭയമില്ല. അടിപിടി അക്രമ സംഭവങ്ങളുടെ ക്വട്ടേഷൻ എടുക്കുന്ന സംഘങ്ങളും പ്രദേശത്തുണ്ട്. ഇതിൽ ചില സംഘത്തോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നതിൽ ഒരു വിഭാഗത്തിന്  രോഷവും ഉണ്ട്.