തിരുവനന്തപുരം∙ ജില്ലയിൽ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സക്കായി ഐസിയു ഉൾപ്പെടെ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം 205ൽ നിന്ന് 400 ആയി ഉയർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജില്ലയിൽ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സക്കായി ഐസിയു ഉൾപ്പെടെ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം 205ൽ നിന്ന് 400 ആയി ഉയർത്തി. ഐസിയു കിടക്കകൾ 21ൽ നിന്ന് ഇരട്ടിയായി വർധിപ്പിച്ചു.

കോവിഡ് ഇതര രോഗങ്ങൾക്കുള്ള കിടത്തി ചികിത്സ കുറച്ച് കൂടുതൽ വാർഡുകളെ കോവിഡ് അനുബന്ധ ചികിത്സക്കായി ഉപയോഗിക്കാക്കാനും നിർദേശിച്ചു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതർക്കായി പ്രത്യേക ഒപി സജ്ജമാക്കു. പരിശോധനയുടെ അടിസ്ഥാനത്തിൽ അത്ര ഗുരുതരാവസ്ഥയിൽ അല്ലാത്തവരെ  സിഎസ്എൽടിസികളിലേക്കും വീടുകളിൽ ചികിത്സയിൽ കഴിയുന്നതിനും നിർദേശിക്കും. നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരഘട്ടങ്ങളിൽ കോവിഡ് ഡ്യൂട്ടിക്കായി പുനർവിന്യസിക്കണം.

ADVERTISEMENT

കോവിഡുമായി ബന്ധപ്പെട്ട് അധിക ജീവനക്കാരുടെ സേവനം ലഭ്യമാകുന്നതുവരെ മെഡിക്കൽ കോളജ് ജീവനക്കാരെ അടിയന്തരഘട്ടങ്ങളിൽ വിന്യസിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. മൂന്ന് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(എസ്‌സിഎൽഎൽടിസി) ആരംഭിക്കും. പേരൂർക്കട ഇഎസ്ഐ ആശുപത്രി, നെടുമങ്ങാട് റിംസ് ആശുപത്രി, ചെങ്കൽ എഫ്എച്ച്സി എന്നിവയാണ് എസ്‌സിഎൽടിസികളാക്കി കലക്ടർ ഉത്തരവിറക്കിയത്. ചെറിയ ലക്ഷണങ്ങളോടുകൂടിയ കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനാണിത്.