വെള്ളനാട്∙ ജോലിക്കിടെ കെഎസ്ആർടിസി കണ്ടക്ടറെ കരിങ്കല്ലു കെ‌ാണ്ട് എറിഞ്ഞ് പരുക്കേൽപിച്ച വെള്ളനാട് മുൻ പഞ്ചായത്തംഗം പെ‌ാലീസ് കസ്റ്റഡിയിൽ. കോൺഗ്രസ് മുൻ പഞ്ചായത്തംഗം വെള്ളനാട് പമ്മത്തുംമൂലയിൽ മണിക്കുട്ടനെ (52) ആണ് ആര്യനാട് പെ‌ാലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 3.50ന് ആണ് സംഭവം. വെള്ളനാട് കെഎസ്ആർടിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളനാട്∙ ജോലിക്കിടെ കെഎസ്ആർടിസി കണ്ടക്ടറെ കരിങ്കല്ലു കെ‌ാണ്ട് എറിഞ്ഞ് പരുക്കേൽപിച്ച വെള്ളനാട് മുൻ പഞ്ചായത്തംഗം പെ‌ാലീസ് കസ്റ്റഡിയിൽ. കോൺഗ്രസ് മുൻ പഞ്ചായത്തംഗം വെള്ളനാട് പമ്മത്തുംമൂലയിൽ മണിക്കുട്ടനെ (52) ആണ് ആര്യനാട് പെ‌ാലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 3.50ന് ആണ് സംഭവം. വെള്ളനാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ചാങ്ങ തുണ്ടുവിളാകത്ത് വീട്ടിൽ എസ്.അനൂപിന് (35) ആണ് നെഞ്ചിലും കയ്യിലും പരുക്കേറ്റത്. വൈകിട്ട് 3.20ന് നെടുമങ്ങാട് നിന്ന് വെള്ളനാട്ടേക്കു പോയ ബസിൽ മണിക്കുട്ടൻ കുളവിക്കോണത്ത് നിന്ന് കയറി. മദ്യലഹരിയിൽ ആയിരുന്ന മണിക്കുട്ടൻ ബസിൽ ബഹളം വച്ചു.

ടിക്കറ്റ് എടുക്കാൻ പണം നൽകാത്തതിനെ തുടർന്ന് നെട്ടിറച്ചിറയിൽ ഇറക്കിവിട്ടു. തുടർന്ന് ബസ് വെള്ളനാട് വില്ലേജ് ഓഫിസിന് മുൻപിൽ എത്തിയപ്പോൾ മണിക്കുട്ടൻ മറ്റൊരു വാഹനത്തിൽ  ഇവിടെയെത്തി കല്ലുമായി ബസിനു മുൻപിൽ നിന്നു.  ഇത് കണ്ട് ഡ്രൈവർ ബസ് നിർത്തിയതും ഇയാൾ കണ്ടക്ടറെ എറിയുകയായിരുന്നു. കണ്ടക്ടറുടെ നെഞ്ചിലും തുടർന്ന് വലതുകയ്യിലും ഏറു കൊണ്ടു.   കണ്ടക്ടർ വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മണിക്കുട്ടനെ പെ‌ാലീസ് കസ്റ്റഡിയിൽ എടുത്തു. മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച ശിലാഫലകം തകർത്ത കേസിൽ മണിക്കുട്ടനെ പ്രതിയാക്കി പെ‌ാലീസ് കേസെടുത്തിരുന്നു.

ADVERTISEMENT