തിരുവനന്തപുരം ∙ എൽഎംഎസ് മിഷനറിമാരും എൽഎംഎസ് സഭയും വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവന ആർക്കും വിസ്മരിക്കാനാകില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 1959ൽ രൂപം കൊണ്ട സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെ 64–ാമത് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. എൽഎംഎസ് മിഷനറിമാരും സഭയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൽഎംഎസ് മിഷനറിമാരും എൽഎംഎസ് സഭയും വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവന ആർക്കും വിസ്മരിക്കാനാകില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 1959ൽ രൂപം കൊണ്ട സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെ 64–ാമത് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. എൽഎംഎസ് മിഷനറിമാരും സഭയും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിർണായക ദൗത്യമാണു വഹിച്ചത്.

തിരുവിതാംകൂറിൽ അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി സിഎസ്ഐ സഭയും എൽഎംഎസ് മിഷനറിമാരും നിർവഹിച്ച പങ്ക് ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം എംഎം സിഎസ്ഐ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മഹായിടവകയിൽ മിഖായേൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ‍ിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ സമർപ്പണവും മന്ത്രി നിർവഹിച്ചു. മഹായിടവകയിലെ മുഴുവൻ ജനങ്ങളുടെയും വളർച്ചയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷനായ സിഎസ്ഐ മോഡറേറ്റർ റവ.എ.ധർമരാജ് റസാലം പറഞ്ഞു.

ADVERTISEMENT

സിഎസ്ഐ സിനഡ് ഡപ്യൂട്ടി മോഡറേറ്റർ റവ. രൂബൻ മാർക്ക്, സി.കെ.ഹരീന്ദ്രൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, മഹായിടവക സെക്രട്ടറി ടി.ടി.പ്രവീൺ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ജെ.ജയരാജ്, നിബു ജേക്കബ് വർക്കി, ഷെർളി റസാലം, റവ. മിസിസ് പ്രസില്ല, മിഖായേൽ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ സിനി പ്രവീൺ, റവ.പി.റോഹൻ, റവ. ഡോ. പ്രിൻസ്റ്റൺ ബെൻ, റവ.സിബിൻ, റവ.റിജു താപസ്, റവ.ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിനു മുന്നോടിയായി നഗരത്തിൽ മഹായിടവകയിലെ വൈദികരും സഭാശുശ്രൂഷകരും ഉൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്ത റാലി നടന്നു. എസ്എസ്എൽസി മുതൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സമ്മേളനത്തിൽ അനുമോദിച്ചു. വൈദിക പഠനം പൂർത്തീകരിച്ച 16 പേരുടെ നിയോഗ ശുശ്രൂഷയും നടന്നു.