തിരുവനന്തപുരം∙ കഴിഞ്ഞ 15 വർഷം തിരുവനന്തപുരം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ റിപ്പോർട്ടുമായി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. റിപ്പോർട്ട് ഇന്നു രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്യും. ഇന്നലെ അമ്പൂരിയിലെ പുരവിമല ട്രൈബൽ സെറ്റിൽമെന്റ് പ്രദേശത്തായിരുന്നു ശശി തരൂരിന്റെ പര്യടനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കഴിഞ്ഞ 15 വർഷം തിരുവനന്തപുരം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ റിപ്പോർട്ടുമായി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. റിപ്പോർട്ട് ഇന്നു രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്യും. ഇന്നലെ അമ്പൂരിയിലെ പുരവിമല ട്രൈബൽ സെറ്റിൽമെന്റ് പ്രദേശത്തായിരുന്നു ശശി തരൂരിന്റെ പര്യടനം. ഇവിടുത്തെ സർക്കാർ സ്കൂളിലെ ദീർഘകാലത്തെ പ്രശ്നമായിരുന്ന വൈദ്യുതി ക്ഷാമത്തിനു പരിഹാരമായി എംപിയുടെ പ്രാദേശിക വികസന ഫണ്ട് ചെലവിട്ടു സ്ഥാപിച്ച സോളർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.  നെയ്യാറ്റിൻകരയിലും ചില പരിപാടികളിൽ പങ്കെടുത്തു.എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ എൽഡിഎഫിന്റെ കരിക്കകം വാർഡ് കൺവൻഷനിൽ പങ്കെടുത്തു. മന്ത്രി ജി.ആർ.അനിലായിരുന്നു ഉദ്ഘാടകൻ. 

തുടർന്നു തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ വിവിധ വ്യക്തികളെ കണ്ടു. ഇന്നു കഴക്കൂട്ടം മുതൽ വിഴിഞ്ഞം വരെ തീരപ്രദേശത്തെ പ്രധാനപ്പെട്ട വ്യക്തികളെ കാണും. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽനിന്നാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ പര്യടന പരിപാടി തുടങ്ങിയത്. ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. തൈക്കാട് വൈകുണ്ഠസ്വാമി ധർമപരിപാലന യോഗം ഓഫിസിലുമെത്തി. ഇവിടെ വൈകുണ്ഠസ്വാമിയുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. അയ്യങ്കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂർ പാഞ്ചജന്യത്തിലുമെത്തി പുഷ്പാർച്ചന നടത്തി. കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ക്ഷേത്രത്തിലുമെത്തി. പാച്ചല്ലൂർ പനത്തുറയിൽ തീരദേശവാസികളെ കണ്ട് വോട്ടഭ്യർഥിച്ചു. 

ADVERTISEMENT

ആറ്റിങ്ങൽ മണ്ഡലം ഉദ്ഘാടനത്തിരക്കിൽ സ്ഥാനാർഥികൾ 
ആറ്റിങ്ങൽ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനങ്ങളുടെ തിരക്കിലായിരുന്നു ഇന്നലെ ആറ്റിങ്ങൽ മണ്ഡലത്തിലെ മൂന്നു സ്ഥാനാർഥികളും. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് കോൺഗ്രസിന്റെ വിവിധ  തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു.  പൗരത്വ നിയമത്തിനെതിരെ ആലംകോട് സംഘടിപ്പിച്ച പരിപാടിയിലും കോലിയക്കോട്  മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. നെല്ലനാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച  ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇന്നു കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ പ്രമുഖ വ്യക്തികളെ സന്ദർശിക്കും. 

എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ പ്രചാരണം ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലാണു തുടങ്ങിയത്. പ്രമുഖരെ കണ്ട് വോട്ടുതേടി. തുടർന്നു വിവിധ ക്യാംപസുകളിൽ വിദ്യാർഥികളെ കണ്ടു. വാമനപുരം നിയോജകമണ്ഡലം കൺവൻഷൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഇന്നു വൈകിട്ടു മുരിക്കുംപുഴയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഡൽഹിയിലായിരുന്ന എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഇന്നലെ ഉച്ചയോടെ മടങ്ങിയെത്തി പ്രചാരണ പരിപാടികളിൽ സജീവമായി. ഊരൂട്ടമ്പലത്തു പദയാത്ര നടത്തി. ഇന്നു വാമനപുരം മണ്ഡലത്തിലാണു പരിപാടികൾ. വിവിധ പാർട്ടികളിൽനിന്നു ബിജെപിയിലേക്ക് എത്തുന്നവരെ സ്വീകരിക്കും.