തിരുവനന്തപുരം ∙ കെഎസ്ആർടിസി ഡ്രൈവർ യദുവും മേയർ ആര്യരാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തിന്റെ പേരിൽ തുടർച്ചയായ രണ്ടാം കൗൺസിൽ യോഗത്തിലും പ്രതിപക്ഷ ബഹളം , ഇറങ്ങിപ്പോക്ക്. കഴിഞ്ഞ കൗൺസിലിന്റെ ബഹളത്തിന്റെ തുടർച്ചയായിരുന്നു ഇന്നലെ നടന്ന യോഗത്തിലും ഉണ്ടായത്. മഴക്കാലപൂർവ ശുചീകരണം ചർച്ച ചെയ്യാനായി ചേർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെഎസ്ആർടിസി ഡ്രൈവർ യദുവും മേയർ ആര്യരാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തിന്റെ പേരിൽ തുടർച്ചയായ രണ്ടാം കൗൺസിൽ യോഗത്തിലും പ്രതിപക്ഷ ബഹളം , ഇറങ്ങിപ്പോക്ക്. കഴിഞ്ഞ കൗൺസിലിന്റെ ബഹളത്തിന്റെ തുടർച്ചയായിരുന്നു ഇന്നലെ നടന്ന യോഗത്തിലും ഉണ്ടായത്. മഴക്കാലപൂർവ ശുചീകരണം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക കൗൺസിലാണ് പ്രതിപക്ഷ പ്രതിഷേധം ഉണ്ടായത്. കൗൺസിൽ യോഗം ആരംഭിച്ച് മിനിറ്റുകൾക്ക് ഉള്ളിൽ ബിജെപി കൗൺസിലർമാരാണ് പ്രതിഷേധിച്ച് ഇറങ്ങി പോയത്.

ബിജെപി പ്രതിപക്ഷ പാർട്ടി നേതാവ് എം.ആർ. ഗോപൻ സംസാരിക്കുന്നതിനിടയിൽ ഈ വിഷയത്തിലേക്ക് വന്നതോടെ എതിർപ്പുമായി ഭരണകക്ഷിയും രംഗത്ത് വന്നു. 30ന് ചേർന്ന കൗൺസിൽ യോഗത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചു വിടാൻ സർക്കാരിനോട് അഭ്യർഥിക്കുവാൻ ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം.

ADVERTISEMENT

കൗൺസിലർ കരമന അജിത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്നത് വ്യാജ പരാതിയാണെന്നും ഇത് പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്ന്  ഭരണ പക്ഷത്ത് നിന്നും ആവശ്യം ഉയർന്നതോടെ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം കനത്തു. പ്രതിപക്ഷം പറയുന്ന പ്രമേയം കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പാസാക്കിയിട്ടില്ലെന്നും ഇത് പരിശോധിക്കാമെന്നും മേയർ ആര്യരാജേന്ദ്രൻ അറിയിച്ചുവെങ്കിലും ബിജെപി കൗൺസിലർമാർ മിനിറ്റുകൾ നീണ്ട പ്രതിഷേധത്തിന് ഒടുവിൽ ഇറങ്ങി പോയി. 

നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു പുറത്തേക്ക് പോകുന്നു. ചിത്രം: മനോരമ

ബിജെപി പ്രതിഷേധത്തിന് ശേഷവും ചർച്ചയിൽ യുഡിഎഫ് കൗൺസിലർമാർ തുടർന്നു. ഇതിനിടയിലും എൽഡിഎഫ് , യുഡിഎഫ് കൗൺസിലർമാർ തമ്മിൽ മഴക്കാല പൂർവ ശൂചീകരണത്തത്തിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായി. മഴക്കാല പൂർവ ശൂചീകരണം മുൻകാലങ്ങളിൽ കാര്യക്ഷമമായില്ലെന്ന ആരോപണം യു‍ഡിഎഫ് കൗൺസിലർമാർ ഉയർത്തിയപ്പോൾ ഭരണ പക്ഷം അതിനെ എതിർത്തു. 

ADVERTISEMENT

യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പത്മകുമാർ സംസാരിച്ചതിന് പിന്നാലെ  സംസാരിച്ച കൗൺസിലർ സുരേഷ്  മേയറും കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്നം പറഞ്ഞതോടെ കൗൺസിൽ യോഗത്തിൽ വീണ്ടും തർക്കമായി. സുരേഷിന് പിന്തുണയുമായി യുഡിഎഫ് കൗൺസിലർമാരും രംഗത്ത് എത്തി. തർക്കത്തിന് ഒടുവിൽ ജനാധിപത്യപരമായ ചർച്ചയ്ക്ക് അവസരം ഒരുക്കുന്നില്ലെന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ ഇറക്കിപ്പോക്ക് നടത്തി. 

ചർച്ചകൾക്ക് ഒടുവിൽ മഴക്കാല പൂർവ ശൂചീകരണം മുന്നൊരുക്കങ്ങൾ, ആക്ഷൻ പ്ലാൻ എന്നീ അജൻഡകൾ പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞു. കൗൺസിലർമാരായ എസ്. സലിം, ഡി.ആർ.അനിൽ, അംശുവാമദേവൻ, ജോൺസൺ ജോസഫ്, ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.