ചേർപ്പ്∙ കടുത്ത വേനലിൽ ആലപ്പാട് പുറത്തൂർ കള്ളുഷാപ്പിന് മുന്നിൽ മീൻ കച്ചവടം നടത്തുന്ന പുറത്തൂർ പാമ്പുങ്ങൽ അശ്വിൻ (38) എത്ര ദാഹിച്ചാലും ദിവസം 3 ഗ്ലാസ് വെള്ളമേ കുടിക്കൂ. വ്രതവും വാശിയുമൊന്നുമല്ല. നിവൃത്തികേടാണ്. പൊരിവെയിലത്തെ മീൻ കച്ചവടമാകട്ടെ ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവക്കുവാനുള്ള യുദ്ധവും. 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർപ്പ്∙ കടുത്ത വേനലിൽ ആലപ്പാട് പുറത്തൂർ കള്ളുഷാപ്പിന് മുന്നിൽ മീൻ കച്ചവടം നടത്തുന്ന പുറത്തൂർ പാമ്പുങ്ങൽ അശ്വിൻ (38) എത്ര ദാഹിച്ചാലും ദിവസം 3 ഗ്ലാസ് വെള്ളമേ കുടിക്കൂ. വ്രതവും വാശിയുമൊന്നുമല്ല. നിവൃത്തികേടാണ്. പൊരിവെയിലത്തെ മീൻ കച്ചവടമാകട്ടെ ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവക്കുവാനുള്ള യുദ്ധവും. 2 വർഷമായി ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്യുന്ന യുവാവാണ് അശ്വിൻ. ദിവസം 3 ഗ്ലാസ് വെള്ളം കുടിക്കുവാനേ അശ്വിന് ഡോക്ടറുടെ അനുവാദമുള്ളൂ.

അളവ് കൂടിയാൽ രാത്രി ശ്വാസംമുട്ടി ഇരുന്ന് നേരം വെളപ്പിക്കേണ്ട അവസ്ഥ. കച്ചവടത്തിലൂടെ ലഭിക്കുന്ന ഓരോ നാണയതുട്ടിന്റെ ബലത്തിലാണ് അശ്വിന്റെ ജീവിതം മുന്നോട്ടു പോവുന്നത്. വയസായ അച്ഛനും അമ്മയും ഭാര്യയും 3 വയസായ കുട്ടിയുടെയും ചുമതലയും അശ്വിന്റെ ചുമലിലാണ്. വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റു മാർഗമില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. വൃക്ക നൽകുന്നതിന് സന്നദ്ധമായി ദാതാവും തയാറാണ്. പക്ഷെ 30 ലക്ഷമാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

ഇത് ഈ നിർധന കുടുംബത്തിന് താങ്ങാനാവാത്തതിനെ തുടർന്ന് ടി.എൻ.പ്രതാപൻ എംപി, ഗീതഗോപി എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷീല വിജയകുമാർ എന്നിവർ രക്ഷാധികാരികളായും മുൻ ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി കനകരാജ് ചെയർമാനും വി.ആർ.ബിജു കൺവീനറായും, കെ.വി.ഹരിലാൽ ട്രഷററായും അശ്വിൻ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ആലപ്പാട് ശാഖയിൽ അക്കൗണ്ട് നമ്പർ 00960730000 26222 ആയും ഐഎഫ്എസ്സി കോഡ് എസ്ഐബിഎൽ0000096 ആയും അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോ.9495473218