കുട്ടനെല്ലൂർ ∙ വരൻ വിദേശത്തും, വധു നാട്ടിലും, വിവാഹം നടന്നത് ഓൺലൈനിലും. വധൂവരന്മാർ ഒരുമിക്കാതെയുള്ള വിവാഹത്തിനു വേദിയായത് റജിസ്ട്രാർ ഓഫിസും. വിദേശത്ത് ജോലിയുള്ള യുവാവുമായി നിശ്ചയിച്ച വിവാഹം നടക്കാൻ കാലതാമസം നേരിട്ടതിനാൽ കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ ഓൺലൈൻ വഴി വിവാഹം നടത്തുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനെല്ലൂർ ∙ വരൻ വിദേശത്തും, വധു നാട്ടിലും, വിവാഹം നടന്നത് ഓൺലൈനിലും. വധൂവരന്മാർ ഒരുമിക്കാതെയുള്ള വിവാഹത്തിനു വേദിയായത് റജിസ്ട്രാർ ഓഫിസും. വിദേശത്ത് ജോലിയുള്ള യുവാവുമായി നിശ്ചയിച്ച വിവാഹം നടക്കാൻ കാലതാമസം നേരിട്ടതിനാൽ കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ ഓൺലൈൻ വഴി വിവാഹം നടത്തുകയായിരുന്നു. വീട്ടുകാർ ഹൈക്കോടതിയിൽ നിന്ന് നേടിയ പ്രത്യേക ഉത്തരവു പ്രകാരമാണ് വിവാഹം റജിസ്റ്റർ ചെയ്തത്.

ഒല്ലൂർ കല്ലൂക്കാരൻ റാഫി പോളിന്റെ മകൾ സെറിൻ ആണു മാള സ്വദേശി വലിയപറമ്പ് ഇലഞ്ഞിക്കൽ പോൾസന്റെ മകൻ ജിതിനുമായി വിവാഹം റജിസ്റ്റർ ചെയ്തത്. വധൂവരന്മാരുടെ മാതാപിതാക്കളും എത്തിയിരുന്നു. 2020 ജനുവരിയിലാണ് വിവാഹം ഉറപ്പിച്ചത്. ജിതിൻ ന്യൂസീലൻഡിൽ ഡിസൈൻ എൻജിനീയറാണ്. ലോക്ഡൗൺ കാരണം നാട്ടിലേക്ക് വരാൻ വൈകിയതു മൂലമാണ് വീട്ടുകാർ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. റജിസ്ട്രാർ വിഡിയോ കോൾ വഴി ജിതിനുമായി വിവരങ്ങൾ തിരക്കി.

ADVERTISEMENT

പിന്നീട് അപേക്ഷകളും രേഖകളും അയച്ചു നൽകി. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം സെറിൻ എല്ലാവർക്കും മധുരം നൽകി. ജിതിൻ നാട്ടിലെത്തിയ ശേഷം ആചാരപ്രകാരം വിവാഹം നടത്തും. എം.ടെക് യോഗ്യതയുള്ള സെറിൻ ജിതിനൊപ്പം വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിലാണ്.